കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ പുറത്തു നിന്നുള്ള ആൾക്കാര്‍ കെഎസ് യു ക്കാർക്ക് ഒപ്പം എത്തിയതാണ് സംഘർഷത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പതിനഞ്ചോളം എസ്എഫ്ഐ പ്രവർത്തകക്കെതിരെയും, ഇരുപതോളം കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. യാതൊരു രാഷ്ട്രീയ വിവേചനവും നടപടികളിൽ കാണിച്ചിട്ടില്ല. ശക്തമായ അന്വേഷണം നടത്തി നടപടികൾ ഉണ്ടാകും. സംഘർഷം ഒഴിവാക്കാനുള്ള മുൻകരുതലിന് നിർദ്ദേശം നൽകിയിട്ടുണ്ട്. രാഷ്ട്രീയ വിവേചനം ഇല്ലാതെയാണ് പൊലീസ് നടപടികൾ എടുത്തെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എം വിന്‍സെന്‍റിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. എന്നാൽ എസ്എഫ്ഐയുടെ അതിക്രമങ്ങളെ ന്യായീകരിക്കുന്ന നടപടിയാണ് എന്നും മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളതെന്ന് എം വിന്‍സന്‍റ് പറഞ്ഞു. എസ്എഫ്ഐക്ക് മുഖ്യമന്ത്രി രാഷ്ട്രീയ പിന്തുണ നൽകുന്നു. ഇതിനുള്ള ചുട്ട മറുപടിയാണ് പാർലമെന്‍റ് തിരഞ്ഞെടുപ്പിലെ റിസൾട്ട്. സിദ്ധാർഥന്‍റെ മരണത്തിലെ പ്രതികൾക്ക് പരീക്ഷ എഴുതാൻ വരെ സൗകര്യം ചെയ്തു കൊടുത്തുവെന്നും എം വിൻസന്റ് പറഞ്ഞു. എന്നാൽ എസ്എഫ്ഐ പ്രവർത്തകരായതു കൊണ്ട് മാത്രം 35 എസ്എഫ്ഐക്കാർ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിൽ ഏതെങ്കിലും ഒരു അനുഭവം കെഎസ്‌യുവിന് പറയാനുണ്ടോയെന്നും, പ്രതിപക്ഷം ബഹളം വെച്ചതുകൊണ്ടോ അവർക്ക് വേണ്ടി മാധ്യമങ്ങൾ ബഹളം വച്ചത് കൊണ്ടോ വസ്തുത വസ്തുതയല്ലാതാകില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan