പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ക്ക് അഞ്ച് മാസം തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് ദില്ലി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി. ഇപ്പോഴത്തെ ദില്ലി ലഫ്റ്റനൻഡ് ഗവര്‍ണര്‍ നവീൻ സക്സേന 2001 ൽ നൽകിയ മാനനഷ്ട കേസിലാണ് മേധാ പട്കറിന് ശിക്ഷ വിധിച്ചത്. അപ്പീൽ നൽകുന്നതിന്നതിനായി ശിക്ഷ 30 ദിവസത്തേക്ക് കോടതി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മേധയുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്താണ് ഒന്നോ രണ്ടോ വർഷത്തെ തടവ് വിധിക്കാത്തത് എന്നും കോടതി വ്യക്തമാക്കി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan