മദ്യനയ കേസുമായി ബന്ധപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ദില്ലി ഹൈക്കോടതിയെ സമീപിച്ചു. നടപടിക്കെതിരെ കെജ്രിവാളിന്റെ അഭിഭാഷകർ തടസഹർജി നൽകിയിട്ടുണ്ട്. ജാമ്യം ലഭിച്ച ദില്ലി മുഖ്യമന്ത്രി ഇന്ന് പുറത്തിറങ്ങും. ഉച്ചയോടെ തിഹാർ ജയിലിലെ നടപടികൾ പൂർത്തിയാക്കി കെജ്രിവാൾ പുറത്തിറങ്ങുമെന്ന് എഎപി നേതാക്കൾ അറിയിച്ചു.കോടതി നടപടി സത്യത്തിന്റെ വിജയമാണെന്ന് എഎപി നേതാക്കൾ പ്രതികരിച്ചു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan