4 32

കഴിഞ്ഞ മാസമാണ് സിട്രോണ്‍ ഇന്ത്യ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ തിരഞ്ഞെടുത്തത്. ധോണി ആരാധകര്‍ക്ക് ആഘോഷമാക്കാനായി ഒരു പ്രഖ്യാപനവും അന്ന് കമ്പനി നടത്തിയിരുന്നു. ധോണിയുടെ പേരില്‍ വാഹനം പുറത്തിറക്കുമെന്നായിരുന്നുവത്. ‘ധോണി എഡിഷന്‍’ സി 3 എയര്‍ക്രോസ് എന്ന പേരില്‍ കമ്പനി ലിമിറ്റഡ് എഡിഷന്‍ വാഹനങ്ങള്‍ ഇപ്പോള്‍ വിപണിയിലെത്തിച്ചു കഴിഞ്ഞു. ഈ പ്രത്യേക എഡിഷന്‍ മോഡല്‍ 100 എണ്ണം മാത്രമേ വിപണിയിലെത്തുകയുള്ളൂ. 11.82 ലക്ഷം മുതലാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേര്‍ഡ് സി 3 എയര്‍ക്രോസിന് എക്‌സ് ഷോറൂം വില 8.99 ലക്ഷം രൂപ മുതലാണ്. വാഹനത്തിന് അടിസ്ഥാന പരമായി വലിയ മാറ്റങ്ങളൊന്നുമില്ല. ധോണി എഡിഷനിലില്‍ പ്രത്യേക ആക്‌സസറീസും ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്. എല്ലാ ധോണി എഡിഷന്‍ സി 3 എയര്‍ക്രോസിലും ധോണി തീമിലുള്ള ഗ്ലൗ ബോക്‌സ് ഉണ്ടാകും. എന്നാല്‍ ഇതൊന്നുമല്ലാതെ, ഈ 100 വാഹനങ്ങളിലൊന്നില്‍ ധോണിയുടെ കയ്യൊപ്പുള്ള വിശേഷപ്പെട്ട ഒരു ഗ്ലൗ കൂടി കാണും. സ്റ്റാന്‍ഡേര്‍ഡ് മോഡലിനു സമാനമായ 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് ധോണി എഡിഷന്‍ സി 3 എയര്‍ക്രോസിലും. 110 എച്ച് പി കരുത്തും 190 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും ഈ എന്‍ജിന്‍. കൂടാതെ, 6 സ്പീഡ് മാനുവല്‍, ഓട്ടമാറ്റിക് ഗിയര്‍ ബോക്‌സുകള്‍ തിരഞ്ഞെടുക്കാം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *