◾https://dailynewslive.in/ കുവൈത്തിലെ അഗ്നിബാധയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം പ്രഖ്യാപിച്ച് കുവൈത്ത്. പന്ത്രണ്ടര ലക്ഷം ഇന്ത്യന്‍ രൂപ വീതം ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്തിലെ ഇന്ത്യന്‍ എംബസി വഴിയായിരിക്കും ധനസഹായം കൈമാറുക.. എന്‍.ബി.ടി.സി. കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ 25 മലയാളികള്‍ ഉള്‍പ്പെടെ അന്‍പത് പേരായിരുന്നു മരണപ്പെട്ടത്.
◾https://dailynewslive.in/ നീറ്റ് പരീക്ഷയില്‍ നടന്ന ക്രമക്കേടില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. പരീക്ഷയില്‍ നേരിയ അശ്രദ്ധയുണ്ടായാല് പോലും ഏറെ ഗൗരവത്തോടെ കാണണമെന്നും വീഴ്ചയുണ്ടായാല്‍ അത് സമയബന്ധിതമായി പരിഹരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിശദീകരണത്തിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് കോടതി നോട്ടീസ് അയച്ചു. ബിഹാറില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ പരീക്ഷത്തലേന്ന് നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ കിട്ടിയതായി സമ്മതിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
◾
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനുമെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്ശനമുയര്ന്നെന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് സംസ്ഥാന സമിതി യോഗത്തില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരെയും യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു. സംസ്ഥാന സര്‍ക്കാറിന്റെ ജനക്ഷേമ നടപടികള്‍ ജനങ്ങളിലേക്ക് എത്തിയില്ലെന്ന് സംസ്ഥാന സമിതി യോഗത്തില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ സിപിഐ അഭിപ്രായമില്ലാത്ത പാര്‍ട്ടിയായി മാറിയെന്നും വെളിയം ഭാര്‍ഗവനും സി.കെ.ചന്ദ്രപ്പനും ഇരുന്ന കസേര ഇത്ര പെട്ടെന്ന് ദുര്‍ബലമായിപ്പോയല്ലോ എന്നും സിപിഐ എറണാകുളം ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം. ന്യൂനപക്ഷ പ്രീണനം കൂടിയതോടെ പരമ്പരാഗതമായ ഭൂരിപക്ഷ വോട്ടുകളില്‍ ചോര്‍ച്ച സംഭവിച്ചുവെന്നും എന്നാല്‍ പെന്ഷന് നല്‍കാത്തതും സപ്ലൈകോയില്‍ സാധനങ്ങള്‍ ഇല്ലാത്തതുമാണ് വോട്ട് ചോര്‍ച്ചയ്ക്കു പ്രധാന കാരണമെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
◾https://dailynewslive.in/ പട്ടിക വിഭാഗക്കാര്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുടെ കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ മാറ്റാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവ്. പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന മന്ത്രിസ്ഥാനം രാജിവെച്ച കെ രാധാകൃഷ്ണന്, സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് പുറത്തിറക്കിയത്. കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം സംബന്ധിച്ച നിര്‍ദേശം.
◾
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ തലശ്ശേരി എരഞ്ഞോളിയിലെ ബോംബ് സ്ഫോടനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഷാഫി പറമ്പില്‍. വടകരയിലെ ‘കാഫിര്‍’ പ്രയോഗത്തില്‍ പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. ഈ സംഭവത്തില്‍ ഉത്തരവാദിത്വപ്പെട്ട സി.പി.എം നേതാക്കളുടെ പങ്ക് കൂടി പുറത്തു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് യുഡിഎഫിന് മികച്ച സ്ഥാനാര്‍ഥിയുണ്ടാകുമെന്നും യോഗ്യരായ നിരവധി പേര് കോണ്‍ഗ്രസിലുണ്ടെന്നും അദ്ദേഹം. നടന് രമേഷ് പിഷാരടിയെ സ്ഥാനാര്‍ഥിയാക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം തന്നെ മറുപടി നല്‍കിയിട്ടുണ്ടെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ കാഫിര്‍ വിഷയത്തില്‍ കെകെ ലതികയും എല്‍ഡിഎഫും നടത്തിയത് സദുദ്ദേശപരമായ ഇടപെടലാണെന്നും കെകെ ലതികയ്ക്കെതിരായ പ്രചാരണത്തെ ചെറുക്കുമെന്നും സിപിഎം. അതിന്റെ പേരില്‍ അവരെ വ്യക്തിഹത്യ നടത്താനാണ് യുഡിഎഫ് നീക്കം എന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങളുടെ ഉറവിടം കണ്ടെത്താന്‍ കൃത്യമായ അന്വേഷണം വേണമെന്നും സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
◾https://dailynewslive.in/ ജെഡിഎസ് എന്ന പേര് ഉപേക്ഷിച്ച് പുതിയ പാര്‍ട്ടി ഉണ്ടാക്കാന്‍ കേരള ഘടകം. ജെഡിഎസ് നേതാവ് കുമാരസ്വാമി കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാറില്‍ മന്ത്രിയായതോടെയാണ് തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന നേതൃയോഗമാണ് പുതിയ പാര്‍ട്ടിക്കും കൊടിക്കും ചിഹ്നത്തിനും രൂപം നല്കാന് ധാരണയായത്. നിലപാടെമെടുക്കാന്‍ സിപിഎം അന്ത്യശാസനം നല്‍കിയതോടെയാണ് പാര്‍ട്ടിയുണ്ടാക്കാനുള്ള തീരുമാനം.
◾https://dailynewslive.in/ ജി.സുധാകരനെതിരെ സിപിഎം നേതാവും അമ്പലപ്പുഴ എം.എല്‍.എയുമായ എച്ച്. സലാം. ഗൗരിയമ്മ പാര്‍ട്ടിവിട്ടുപോകാനുള്ള മൂലകാരണം ആരാണെന്ന് എല്ലാവര്ക്കും അറിയാമെന്നും ആ കാരണത്തിന്റെ അടിസ്ഥാനം തേടി പോയാല്‍ പലതും പറയേണ്ടിവരുമെന്നും സുധാകരനെ പരോക്ഷമായി ഉന്നംവെച്ച് സലാം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് സുധാകരന് രംഗത്തെത്തിയിരുന്നു.
◾https://dailynewslive.in/ മൂന്നാറിലെ വ്യാജ പട്ടയ കേസില്‍ കടുത്ത നിലപാടെടുത്ത് ഹൈക്കോടതി. 19 റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യാജ പട്ടയം നല്‍കിയതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന രാജന് മഡേക്കര്‍ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി. രവീന്ദ്രന് പട്ടയങ്ങളില്‍ കൃത്യമായ അന്വേഷണം നടന്നില്ലെന്ന് ഹൈക്കോടതി കഴിഞ്ഞയാഴ്ച നിരീക്ഷിച്ചിരുന്നു. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയമിക്കുമെന്ന് ഡിജിപി കഴിഞ്ഞയാഴ്ച കോടതിയെ അറിയിച്ചിരുന്നു. അത് മോണിറ്റര്‍ ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥനെ നിയമിക്കും. വ്യാജ പട്ടയം സംബന്ധിച്ച കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെങ്കില്‍ അതിനുള്ള കാരണം സര്‍ക്കാര്‍ അറിയിക്കണമെന്ന് ഡിവിഷന് ബഞ്ച് നിര്‍ദേശം നല്കി.
◾https://dailynewslive.in/ തിരുവനന്തപുരത്ത് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ് സുഹൃത്തിനെതിരെ പോക്സോ കേസെടുത്തു. നെടുമങ്ങാട് സ്വദേശി ബിനോയ് (21) യെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫ്ലുവന്‍സര്‍ കുടിയായ യുവാവിനെതിരെ കേസെടുത്തത്.
◾https://dailynewslive.in/ കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരിയായ യുവതി മരിച്ചു. തിരുവട്ടൂര്‍ സ്വദേശി അസ്ല ആണ് മരിച്ചത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിര്‍ദിശയില്‍ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
◾https://dailynewslive.in/ കൊട്ടാരക്കര – ദിണ്ഡുക്കല് ദേശീയപാതയിലൂടെ അപകടകരമായി ഓടിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി.അന്വേഷണം നടത്തിയ പോലീസ് കൊടികുത്തിക്ക് സമീപത്തു നിന്ന് പിന്നീട് കാര്‍ കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ അമിതമായി മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
◾https://dailynewslive.in/ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജൂണ്‍ 21ന് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ ജില്ലകളില്‍ നല്‍കിയിട്ടുള്ളത്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
◾https://dailynewslive.in/ സംസ്ഥാനത്തെ പാക്കറ്റ് പൊറോട്ടയുടെ നികുതി കുറയില്ല. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. പൊറോട്ടയുടെ നികുതി 18 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കി കുറച്ച ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്.
◾https://dailynewslive.in/ കോഴിക്കോട് താമരശ്ശേരി ചുങ്കത്തെ ബാറിലെ ജീവനക്കാരനായ ബിജുവിന് കുത്തേറ്റു. കഴുത്തിനു കുത്തേറ്റ ബിജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടയിലാണ് അക്രമി ബാഗില്‍ നിന്നും കത്തിയെടുത്ത് കുത്തിയത്. ഇയാള്‍ പിന്നീട് ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
◾https://dailynewslive.in/ മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാന്, പിപി സുനീര്‍, ജോസ് കെ മാണി എന്നിവര്‍ രാജ്യസഭ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. കൂടുതല്‍ പേര് പത്രിക നല്കാത്തതിനാല് വോട്ടെടുപ്പ് ഇല്ലാതെയാണ് ഇവര്‍ തെരെഞ്ഞെടുക്കപ്പെട്ടത്. പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം കഴിഞ്ഞതോടെ മൂന്നു സീറ്റുകളിലും മറ്റ് സ്ഥാനാര്‍ഥികള്‍ ഇല്ലാതിരുന്നതിനാല്‍ മൂവരെയും വിജയികളായി പ്രഖ്യാപിക്കുകയായിരന്നു.
◾https://dailynewslive.in/ കെ.എസ്.ആര്.ടി.സി ബസ് ഇടിച്ചുകയറി തകര്‍ന്ന തൃശൂരിലെ ശക്തന് തമ്പുരാന്റ പ്രതിമ രണ്ടു മാസത്തിനകം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി കെ. രാജന്. പുനര്‍നിര്‍മ്മാണത്തിന്റെ പകുതി ചെലവ് കെ.എസ്.ആര്.ടി.സി യും പകുതി ചെലവ് പി. ബാലചന്ദ്രന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും വഹിക്കും
◾https://dailynewslive.in/ പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ അടിച്ചുകൊന്നു. 20 വയസുകാരി ആരതി യാദവാണ് മരിച്ചത് പ്രതി രോഹിത് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
◾https://dailynewslive.in/ തെലങ്കാനയില്‍ വിദ്യാര്‍ത്ഥികളെ നഴ്സിംഗ് കോളേജ് അധികൃതര്‍ പൂട്ടിയിട്ടതായി പരാതി. തെലങ്കാനയിലെ സിദ്ദിപേട്ടില്‍ ഉള്ള ആര്‍വി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് മാനേജ്മെന്റിന്റെ പ്രതികാര നടപടി. ഹോസ്റ്റല്‍ അധികൃതര്‍ വാങ്ങി വെച്ച ഒരു മൊബൈല്‍ ഫോണ്‍ കാണാതെ പോയതില്‍ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഹോസ്റ്റലധികൃതരും മാനേജ്മെന്റും പ്രതികാര നടപടികള്‍ സ്വീകരിക്കുന്നെന്നും മാനസികമായി പീഡിപ്പിക്കുന്നെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.
◾https://dailynewslive.in/ പന്ത്രണ്ട് കോടി രൂപ മുടക്കി ബീഹാറിലെ അരായിയില്‍ ബക്ര നദിക്കു കുറുകെ നിര്‍മിച്ച കോണ്‍ക്രീറ്റ് പാലം ഉദ്ഘാടനത്തിന് മുന്നേ തകര്‍ന്നു. നിര്‍മാണ കമ്പനിയുടെ അനാസ്ഥ മൂലമാണ് പാലം തകര്‍ന്നതെന്നും വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും സിക്തി എംഎല്‍എ വിജയ് കുമാര്‍ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ കുപ്രസിദ്ധ ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയ് ഗുജറാത്തിലെ ജയിലില്‍ നിന്ന് വിഡിയോ കോള്‍ ചെയ്യുന്നതിന്റെയെന്ന് സംശയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പാക്കിസ്ഥാനിലെ മാഫിയ തലവന്‍ ഷഹ്സാദ് ഭട്ടിയുമായി സംസാരിച്ച് ബക്രീദ് ആശംസ അറിയിക്കുന്ന വിഡിയോ ആണ് പ്രചരിക്കുന്നത്. എന്നാല്‍ വീഡിയോ വ്യാജമാമെന്ന് സബര്‍മതി ജയില്‍ അധികൃതര്‍ അവകാശപ്പെട്ടു.
◾https://dailynewslive.in/ ജാവലിന്‍ ത്രോയിലെ മുന്‍നിര താരങ്ങള്‍ മത്സരിക്കുന്ന പാവോ നുര്‍മി ഗെയിംസില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. പാരീസ് ഒളിംപിക്സിന് മുന്‍പുള്ള സുപ്രധാന മത്സരത്തില്‍ 85.97 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്.
◾https://dailynewslive.in/ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനെതിരേ 104 റണ്‍സിന്റെ കൂറ്റം വിജയം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 53 പന്തില്‍ 98 റണ്‍സെടുത്ത നിക്കോളാസ് പൂരന്റെ മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് 16.2 ഓവറില്‍ 114 റണ്‍സിന് എല്ലാവരും പുറത്തായി.
◾https://dailynewslive.in/ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ യു.എസ്.എ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.
◾https://dailynewslive.in/ യൂറോ കപ്പ് പോരാട്ടത്തില്‍ കന്നിക്കാരായ ജോര്‍ജിയയുടെ പോരാട്ടവീര്യം മറികടന്ന് തുര്‍ക്കി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു തുര്‍ക്കിയുടെ ജയം. ഭാഗ്യത്തിന്റെ അകമ്പടിയോടെ ചെക്ക് ടീമിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി പോര്‍ച്ചുഗല്‍ യൂറോ കപ്പിന് ജയത്തോടെ തുടക്കമിട്ടു. മത്സരത്തിലുടനീളം പോര്‍ച്ചുഗീസ് ആക്രമണങ്ങളെ പ്രതിരോധിച്ച ചെക്ക് റിപ്പബ്ലിക്കിന് നിര്‍ഭാഗ്യം കൊണ്ട് വഴങ്ങേണ്ടിവന്ന രണ്ട് ഗോളുകള്‍ മത്സരത്തിന്റെ വിധി കുറിച്ചു.
◾https://dailynewslive.in/ നടപ്പുസാമ്പത്തികവര്‍ഷം ഇന്ത്യ കൂടുതല്‍ വളര്‍ച്ച നേടുമെന്ന് ഫിച്ച് റേറ്റിംഗ്സ് അനുമാനം. മാര്‍ച്ചില്‍ ഏഴു ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു പ്രവചനം. പുതുക്കിയ അനുമാനം അനുസരിച്ച് വളര്‍ച്ചാനിരക്ക് 7.2 ശതമാനമായാണ് ഉയര്‍ന്നത്. ഉപഭോക്താക്കളുടെ വാങ്ങല്‍ശേഷിയിലും നിക്ഷേപത്തിലും ഉണ്ടായ വര്‍ധനയാണ് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം പുതുക്കാന്‍ ഫിച്ച് റേറ്റിംഗ്സിനെ പ്രേരിപ്പിച്ചത്. അടുത്ത സാമ്പത്തികവര്‍ഷത്തെയും 2026-27 വര്‍ഷത്തെയും വളര്‍ച്ചാ അനുമാനവും ഫിച്ച് റേറ്റിംഗ്സ് പുതുക്കിയിട്ടുണ്ട്. 6.2 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായാണ് ഉയര്‍ത്തിയത്. നടപ്പുസാമ്പത്തികവര്‍ഷം ഇന്ത്യ 7.2 ശതമാനം വളര്‍ച്ച നേടുമെന്നാണ് ആര്‍ബിഐയുടെ അനുമാനം. ഇതിന് സമാനമാണ് ഫിച്ച് റേറ്റിംഗ്സ് റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലയില്‍ ഡിമാന്റ് വര്‍ധിച്ചതും പണപ്പെരുപ്പനിരക്ക് കുറഞ്ഞതുമാണ് മെച്ചപ്പെട്ട വളര്‍ച്ച നേടുമെന്ന ആര്‍ബിഐയുടെ അനുമാനത്തിന് കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 8.2 ശതമാനം വളര്‍ച്ചയാണ് നേടിയത്. മണ്‍സൂണ്‍ സീസണില്‍ മെച്ചപ്പെട്ട മഴ ലഭിക്കുമെന്ന പ്രവചനം നടപ്പുസാമ്പത്തിക വര്‍ഷം വളര്‍ച്ചയെ പിന്തുണയ്ക്കുമെന്നാണ് ഫിച്ചിന്റെ കണക്കുകൂട്ടല്‍. ഇത് പണപ്പെരുപ്പ ഭീഷണി കുറയ്ക്കാനും സഹായിച്ചേക്കും. ഉപഭോക്തൃ ചെലവുകള്‍ ഉയരുന്നതും നിക്ഷേപം വര്‍ധിക്കുന്നതും വളര്‍ച്ചയെ സ്വാധീനിക്കും. പിന്നീടുള്ള വര്‍ഷങ്ങളില്‍ വളര്‍ച്ച മന്ദഗതിയിലാകുമെന്നും ഫിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
◾https://dailynewslive.in/ സീതാ രാമത്തിന് ശേഷം ദുല്‍ഖര്‍ സല്മാന് തെലുങ്കില്‍ നായകനാവുന്ന ചിത്രമാണ് ‘ലക്കി ഭാസ്കര്‍’. വെങ്ക് അട്ലൂരിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ചിത്രത്തിലെ ഒരു ഗാനത്തിന്റെ പ്രൊമോ പുറത്തെത്തി. ചിത്രം എത്തുന്ന ഭാഷകളിലെല്ലാം പ്രൊമോയും പുറത്തെത്തിയിട്ടുണ്ട്. മിണ്ടാതെ എന്നാരംഭിക്കുന്ന മലയാളം ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വൈശാഖ് സുഗുണന് ആണ്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. യാസിന് നിസാറും ശ്വേത മോഹനുമാണ് ആലപിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാവുന്നത്. സസ്പെന്‍ഡ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ പശ്ചാത്തലം എണ്‍പതുകള്‍ ആണ്. മധ്യ വര്‍ഗ വിഭാഗത്തില്‍ പെടുന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ഭാസ്കര്‍. ഒരു ഘട്ടത്തില്‍ പെട്ടെന്ന് വലിയ പണക്കാരനാവുകയാണ് ഈ കഥാപാത്രം. സമൂഹത്തില്‍ സംശയം വളര്‍ത്താന്‍ ഇത് ഇടയാക്കുന്നു. പിന്നീട് നടക്കുന്ന അപ്രതീക്ഷിയ സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. സെപ്റ്റംബര്‍ 27 ന് ചിത്രം ലോകമാകമാനമുള്ള തിയറ്ററുകളില്‍ എത്തും.
◾https://dailynewslive.in/ ‘ലിറ്റില്‍ ഹാര്‍ട്സ്’ ചിത്രത്തിന് ശേഷം ഷെയിന്‍ വീണ്ടും പ്രണയനായകനായി എത്തുന്ന ചിത്രമാണ് ‘ഹാല്’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ജെ വി ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വീര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിചിരിക്കുന്നത് നിഷാദ് കോയയാണ്. ഓര്‍ഡിനറി, മധുര നാരങ്ങ, തോപ്പില്‍ ജോപ്പന്, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയ രചന നിര്‍വഹിക്കുന്ന സിനിമയാണ് ‘ഹാല്’. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്ടെയ്നര് ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് നന്ദഗോപന് ആണ്. ക്യാമറ: രവി ചന്ദ്രന്. ആര്‍ട്ട് ഡയറക്ഷന്‍: പ്രശാന്ത് മാധവ്, എഡിറ്റര്‍: ആകാശ്, കോസ്റ്റ്യൂംസ്: ധന്യ ബാലകൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: പ്രശാന്ത് നാരായണ്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്.
◾https://dailynewslive.in/ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കവാസാക്കി 2024 കവാസാക്കി നിഞ്ച 300 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ മോട്ടോര്‍സൈക്കിളിന് ഇപ്പോള്‍ 3.43 ലക്ഷം രൂപയാണ് വില. കവാസാക്കി നിഞ്ച 300 ഇന്ത്യയില്‍ അവതരിപ്പിച്ചിട്ട് 10 വര്‍ഷമായെങ്കിലും മോട്ടോര്‍സൈക്കിള്‍ ഏറെക്കുറെ അതേപടി തുടരുന്നു. പുതിയ മോട്ടോര്‍സൈക്കിളില്‍ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നുമില്ല. രണ്ട് പുതിയ കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. പുതിയ 2024 കവാസാക്കി നിഞ്ച 300 കാന്‍ഡി ലൈം ഗ്രീന്‍, മെറ്റാലിക് മൂണ്‍ഡസ്റ്റ് ഗ്രേ എന്നിങ്ങനെ പുതിയ നിറങ്ങളില്‍ ലഭ്യമാണ്. ലൈം ഗ്രീന്‍ ഓപ്ഷന് നേരത്തെ ലഭ്യമായിരുന്നു. അതേസമയം ഈ മോട്ടോര്‍സൈക്കിളിന്റെ നിലവിലെ വില്‍പ്പന കണക്കുകള്‍ മികച്ചതല്ല. കാവസാക്കി നിഞ്ച 300ന്റെ 39 യൂണിറ്റുകള്‍ മാത്രമാണ് ഏപ്രിലില്‍ വില്ക്കാന് കവാസാക്കിക്ക് കഴിഞ്ഞത്. പുതുതായി പുറത്തിറക്കിയ 2024 കവാസാക്കി നിഞ്ച 300 ന് കരുത്ത് പകരുന്നത് അതേ 296 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍-ട്വിന്‍ എഞ്ചിനാണ്, അത് 11,000 ആര്‍പിഎമ്മില്‍ 39 എച്ച്പി പവര്‍ ഉല്‍പ്പാദിപ്പിക്കുമ്പോള്‍, പീക്ക് ടോര്‍ക്ക് 10,000 ആര്‍പിഎമ്മില്‍ 26.1 എന്‍എം ആണ്.
◾https://dailynewslive.in/ സ്വാതന്ത്ര്യസമരസേനാനിയും വടക്കന്‍ പറവൂരിലെ ആദികമ്യൂണിസ്റ്റുകളില്‍ ഒരാളുമായ വജ്രനെ (ഏഴിക്കര നെല്ലാടത്ത് ചന്ദ്രശേഖരക്കുറുപ്പ്) ക്കുറിച്ചുള്ള പെട്ടിതുറന്നപ്പോള്‍ പൊടിഞ്ഞടര്‍ന്ന് പറന്നുപോയ ചില അപൂര്‍ണ്ണരേഖകളില്‍നിന്നും മനസ്സിലായത്. പിന്നെ പലരും പറഞ്ഞതും കേട്ടതുമായി ചേര്ത്തുവച്ചും ഓര്ത്തുവച്ചും എങ്ങനെയാണ് ഒരു ഗ്രാമം ഒരു കാലത്തില്‍ ജീവിച്ചതെന്നും ആ കാലത്തെ അതിജീവിച്ചതെന്നും ഭാവനചെയ്തും എഴുതിയ ഏഴിക്കരക്കുറിപ്പുകള്. ‘ഏഴിക്കരക്കുറിപ്പുകള്’. എന്‍ ജി ഉണ്ണികൃഷ്ണന്. ഡിസി ബുക്സ്. വില 180 രൂപ.
◾https://dailynewslive.in/ പ്രമേഹം നിയന്ത്രിക്കാന്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. അതിന് ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതിനൊപ്പം ഡയറ്റില്‍ വിറ്റമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം. നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് കടല്‍ മത്സ്യമാണ് കേര. ഇതില്‍ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയുന്ന വൈറ്റമിന്‍ ബി12 ധാരാളമായുണ്ട്. ഒമേഗ3 ഫാറ്റി ആസിഡും അടങ്ങിയിട്ടുള്ള കേരയില്‍ ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. മുട്ടയില്‍ പ്രോട്ടീന്‍ മാത്രമല്ല വൈറ്റമിന്‍ ബി12 വും ധാരാളമായുണ്ട്. അമിനോ ആസിഡുകളും അടങ്ങിയ മുട്ട ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. വൈറ്റമിന്‍ ബി12 ധാരാളം അടങ്ങിയ ചിക്കന്‍ ലിവര്‍ പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും. പ്രമേഹരോഗികള്‍ക്ക് മികച്ച ഒരു ഭക്ഷണമാണ് ഇത്. വൈറ്റമിന്‍ ബി12 ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഫോര്‍ട്ടിഫൈഡ് സെറീയലുകള്‍. ഇവ ദിവസവും കഴിക്കുന്നത് വിറ്റാമിന്‍ ബി12 ലഭ്യതയ്ക്ക് ഗുണകരമാണ്. പ്രമേഹം നിയന്ത്രിക്കാന്‍ ദിവസവും ഗ്രീക്ക് യോഗര്‍ട്ട് കഴിക്കുന്നത് നല്ലതാണ്. കാര്‍ബോഹൈഡ്രേറ്റ് വളരെ കുറഞ്ഞ പാലുല്പന്നമായ ഈ സൂപ്പര്‍ഫുഡ് വൈറ്റമിന്‍ ബി12 നാലും സമ്പുഷ്ടമാണ്. ദിവസവും യോഗര്‍ട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെട്ടു കൊണ്ടേയിരിക്കുകയാണെങ്കില്‍ ന്യൂട്രീഷണല്‍ യീസ്റ്റ് പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വൈറ്റമിന്‍ ബി12 ഇതില്‍ ധാരാളം ഉണ്ടെന്നു മാത്രമല്ല സ്വാഭാവികമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയും.
*ശുഭദിനം*
*കവിത കണ്ണന്*
ആ രണ്ടു മരുമക്കളായിരുന്നു തറവാട്ടിലെ കാരണവരുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. അയാള്‍ പറയുന്നതായിരുന്നു അവിടെ നിയമം. ഒരു ദിവസം ആ മരുമക്കള്‍ അയാളോട് തങ്ങളുടെ വീടുകളില്‍ പോയി വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഭര്ത്താക്കന്മാര് കാരണവരോട് ചോദിക്കൂ എന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. അവര്‍ കാരണവരോട് അനുവാദം ചോദിച്ചു. അയാള്‍ പറഞ്ഞു: ഒരാള്‍ കാറ്റും മറ്റൊരാള്‍ തീയും പൊതിഞ്ഞുകൊണ്ടുവന്നാല്‍ വീട്ടില്‍ വിടാം. കാര്യം അസാധ്യമെന്ന് അവര്‍ സങ്കടത്തോടെ മനസ്സിലാക്കി. അവരുടെ സങ്കടം അവര്‍ തങ്ങളുടെ ആത്മീയ ഗുരുവിനോട് പങ്കുവെച്ചു. ഗുരു പറഞ്ഞു: പരിഹാരം ലളിതമാണ്. കുഴിയുള്ള പാത്രത്തില്‍ തിരി കത്തിച്ചശേഷം പാത്രത്തിന് ചുറ്റും കടലാസ്സുകൊണ്ട് പൊതിഞ്ഞാല്‍ ആദ്യപ്രശ്നം തീര്‍ന്നു. കടലാസ്സുകൊണ്ട് കാറ്റാടിയുണ്ടാക്കിയാല് അടുത്ത പ്രശ്നവും തീര്‍ന്നു. പിന്നീട് മരുമക്കള്‍ക്ക് അനുവാദം നല്‍കാതെ കാരണവര്‍ക്ക് വേറെ വഴിയുണ്ടായിരുന്നില്ല. അസാധ്യമായ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നവര്‍ക്ക് രണ്ട് ഉദ്ദേശമാണ് ഉളളത്. ഒന്ന്. തങ്ങളുടെ അധികാരം തെളിയിക്കണം. രണ്ട്. ആശ്രിതരുടെ നിസ്സഹായത ബോധ്യപ്പെടുത്തണം. പരിപാലകര്‍ തങ്ങളുടെ സംരക്ഷണപ്രക്രിയയില്‍ പുലര്‍ത്തേണ്ട ചില അടിസ്ഥാന മര്യാദകളുണ്ട്. ആശ്രിതരുടെ അവകാശങ്ങള്‍ക്കും ആത്മാഭിമാനത്തിനും വില പറയരുത്. വളര്‍ത്തുന്നവരുടെ ധാര്‍ഷ്ട്യത്തേക്കാള്‍ പ്രധാനം വളരുന്നവരുടെ പാടവമാണ്. അഭീഷ്ടങ്ങളെ അവഗണിച്ച് ആര്‍ക്കും ആരേയും അവരര്‍ഹിക്കുന്ന ഉയരങ്ങളിലെത്തിക്കാനാവില്ല. താല്പര്യവും അനുഭവവും പ്രകടിപ്പിക്കേണ്ടത് സ്വന്തം ഇഷ്ടങ്ങളിലേക്ക് വലിച്ചിഴച്ചുകൊണ്ടല്ല, അവരുടെ ഇഷ്ടങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടാവണം. അവരുടേയും ആത്മാഭിമാനത്തിന് വിലയുണ്ടെന്ന് നമുക്ക് തിരിച്ചറിഞ്ഞ് പെരുമാറാന്‍ ശീലിക്കാം – ശുഭദിനം.