https://www.youtube.com/watch?v=p9AjjhMceHo
രഞ്ജിത്ത് ലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മത്ത്’. ടിനി ടോം ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍ മീഡിയപേജിലൂടെയാണ് ട്രെയ്ലര്‍ എത്തിയിരിക്കുന്നത്. നരന്‍ എന്ന നിഗൂഢത നിറഞ്ഞ കഥാപാത്രമായാണ് ടിനി ടോം ചിത്രത്തില്‍ എത്തുന്നത്. കണ്ണൂര്‍ സിനിമ ഫാക്ടറിയുടെ ബാനറില്‍ കെ പി അബ്ദുല്‍ ജലീല്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ടിനി ടോമിനെ കൂടാതെ സന്തോഷ് കീഴാറ്റൂര്‍, ഹരി ഗോവിന്ദ്, സഞ്ജയ്, ഐഷ്വിക, ബാബു അന്നൂര്‍, അശ്വിന്‍, ഫൈസല്‍, യാര, സല്‍മാന്‍, ജസ്ലിന്‍, തന്‍വി, അപര്‍ണ, ജീവ, അര്‍ച്ചന തുടങ്ങിയവരും അഭിനയിക്കുന്നു. സിബി ജോസഫ് ചായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ മെന്‍ഡോസ് ആന്റണി. അജി മുത്തത്തില്‍, ഷംന ചക്കാലക്കല്‍ എന്നിവരുടെ വരികള്‍ക്ക് സക്കറിയ ബക്കളം, റൈഷ് മെര്‍ലിന്‍ എന്നിവര്‍ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം മണികണ്ഠന്‍ അയ്യപ്പ.