നാലാം തലമുറ കൂപ്പര്‍ എസിന്റേയും ഓള് ഇലക്ട്രിക് കണ്‍ട്രിമാന്റേയും പ്രീ ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ച് മിനി. ഔദ്യോഗിക വെബ് സൈറ്റ് വഴി ഒരു ലക്ഷം രൂപ നല്‍കിക്കൊണ്ട് ഈ രണ്ടു മോഡലുകളും ചെയ്യാനാവും. ആദ്യമായാണ് കണ്ട്രിമാന് ഇന്ത്യയില്‍ മിനി അവതരിപ്പിക്കുന്നത്. 2.0 ലീറ്റര്‍, ഫോര്‍സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് 2004 മിനി കൂപ്പര്‍ എസിന്റെ കരുത്ത്. 204എച്ച്പി കരുത്തും പരമാവധി 300എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്. നിലവിലെ മോഡലിനേക്കാള്‍ 26പിഎസ് കൂടുതല്‍ കരുത്തും 20എന്‍എം കൂടുതല്‍ ടോര്‍ക്കും പുതിയ മിനി കൂപ്പര്‍ പുറത്തെടുക്കും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുള്ള കൂപ്പര്‍ എസ് 6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിമി വേഗതയിലേക്കെത്തും. 42.7 ലക്ഷം രൂപ വിലയുള്ള ഇപ്പോള്‍ വിപണിയിലുള്ള മിനി കൂപ്പര്‍ മോഡലിനേക്കാളും അല്പം കൂടിയ വില പുതിയ മിനി കൂപ്പറിന് പ്രതീക്ഷിക്കാം. 201 ബിഎച്ച്പി, 250 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന ഫ്രണ്ട് മൗണ്ടഡ് ഇലക്ട്രിക് മോട്ടാറാണ് വൈദ്യുത മോഡലായ മിനി കണ്‍ട്രിമാന്റെ കരുത്ത്. 8.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിമി വേഗതയിലേക്കു കുതിക്കും. കൂടുതല്‍ കരുത്തുള്ള 494 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന കണ്ട്രിമാന് എസ്ഇ ഓള്4 മോഡലും മിനി പുറത്തിറക്കുന്നുണ്ട്. ബേസ് മോഡലിന്റെ റേഞ്ച് 462 കി.മീ. എസ്ഇ കണ്‍ട്രിമാന്റെ റേഞ്ച് 433 കിമീ.