മഹീന്ദ്രയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എക്സ്യുവി 700 എസ്യുവി മോഡല്‍ ലൈനപ്പിന് വരും ആഴ്ചകളില്‍ ഒരു പുതിയ ഓട്ടോമാറ്റിക് വേരിയന്റ് ലഭിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അഞ്ച് സീറ്റ് കോണ്‍ഫിഗറേഷനും പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകളും ഉള്ള ഒരു പുതിയ എംഎക്സ് ഓട്ടോമാറ്റിക് വേരിയന്റ് കമ്പനി അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മഹീന്ദ്ര എക്സ്യുവി 700 എംഎക്സ് അഞ്ച് സീറ്റര്‍ നിലവില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനിലും 7-സീറ്റ് ലേഔട്ടിലും ലഭ്യമാണ്. പുതിയ എംഎക്സ് ഓട്ടോമാറ്റിക് വേരിയന്റിന് 14 ലക്ഷം രൂപ വിലയുള്ള മാനുവല്‍ പതിപ്പിനേക്കാള്‍ ഏകദേശം 1.80 ലക്ഷം രൂപ കൂടുതല്‍ വില പ്രതീക്ഷിക്കുന്നു. അതേസമയം മഹീന്ദ്ര എക്സ്യുവി 700 ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ അതിന്റെ ആദ്യ മിഡ്-ലൈഫ് അപ്ഡേറ്റിന് വിധേയമാകും.
പുതിയ ഓട്ടോമാറ്റിക് വേരിയന്റുമായി മഹീന്ദ്ര
