Screenshot 2024 06 04 20 44 41 810 com.google.android.googlequicksearchbox edit

ഇന്ത്യൻ ഓഹരി വിപണിയിൽ ഓഹരികൾ കൂപ്പുകുത്തി.  എൻഡിഎ മുന്നണിക്ക് ആധിപത്യം നേടാനാകില്ലെന്ന ഫലസൂചനകൾ വന്നതോടെയായിരുന്നു ഓഹരി വിപണിയിൽ മുൻനിര കമ്പനികളുടെ ഓഹരികൾ താഴേക്ക് പോയത്.  ഗൗതം അദാനിക്കായിരുന്നു ഇക്കൂട്ടത്തിൽ വലിയ തിരിച്ചടിയുണ്ടായത്. വിപണി ഇന്നത്തേക്ക് വ്യാപാരം അവസാനിച്ചപ്പോൾ വിവിധ ഓഹരി സൂചികകളിലായി 3093 ഓഹരികൾ വിലത്തകർച്ച നേരിട്ടു. 331 ഓഹരികൾ മുന്നേറി. 55 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല.ഇന്ന് സെൻസെക്സ് 4389.73 പോയിൻ്റ് (5.74%) ഇടിഞ്ഞ് 72079.05 ലേക്കാണ് താഴ്ന്നത്. നിഫ്റ്റി 1379.40 പോയിൻ്റ് (5.93%) ഇടിഞ്ഞ് 21884.5 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ അടുത്ത ദിവസങ്ങളിലും ഈ ട്രെൻ്റ് തുടരുമെന്നാണ് കരുതപ്പെടുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *