ബിഎംഡബ്ല്യു മോട്ടോറാഡ് 2024 ബിഎംഡബ്‌ളിയു എസ് 1000 എക്‌സ്ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 22.5 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഈ സെഗ്മെന്റില്‍, ബിഎംഡബ്ല്യു എസ് 1000 എക്സ്ആര്‍, ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ വി4-യുമായി മത്സരിക്കും. അതിന്റെ അപ്ഡേറ്റുകളെക്കുറിച്ച് പറയുകയാണെങ്കില്‍, ബിഎംഡബ്‌ളിയു എസ് 1000 എക്‌സ്ആറില്‍ നിരവധി സൗന്ദര്യവര്‍ദ്ധക മെച്ചപ്പെടുത്തലുകള്‍ ഉള്‍പ്പെടുന്നു, പിന്നില്‍ പുതിയ സൈഡ് പാനലുകള്‍, ബോഡി-നിറമുള്ള ഫ്രണ്ട് ഫെന്‍ഡര്‍, പുനര്‍രൂപകല്‍പ്പന ചെയ്ത സീറ്റ്, പുതിയ കളര്‍ ഓപ്ഷനുകള്‍, ഗ്രാഫിക്‌സ് എന്നിവ ഉള്‍പ്പെടുന്നു. ഇതിന് ഊര്‍ജം പകരുന്നത് 999 സിസി ഇന്‍ലൈന്‍-ഫോര്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ 168 ബിഎച്പി കരുത്തും 114 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്റര്‍ ഉള്‍പ്പെടുന്ന 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ഇത് ജോടിയാക്കിയിരിക്കുന്നു. റൈഡര്‍മാര്‍ക്ക് റെയിന്‍, റോഡ്, ഡൈനാമിക്, ഡൈനാമിക് പ്രോ എന്നീ നാല് റൈഡിംഗ് മോഡുകള്‍ തിരഞ്ഞെടുക്കാം. ഈ മോട്ടോര്‍സൈക്കിളിന് മണിക്കൂറില്‍ 253 കിലോമീറ്റര്‍ വേഗതയുണ്ട്. ഇതിന് വെറും 3.25 സെക്കന്‍ഡില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും.