ഇലക്ട്രിക് സ്കൂട്ടറുകളുടെ ക്രാഷ് ടെസ്റ്റ് നടത്തി ദ ഓട്ടമോട്ടീവ് റിസേര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ. എആര്‍എഐയുടെ പുണെ കേന്ദ്രത്തിലാണ് മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകളുടെ ക്രാഷ് ടെസ്റ്റ് നടത്തിയത്. ലോകത്തില്‍ തന്നെ ആദ്യമാണ് ഇലക്ട്രിക് സ്കൂട്ടറുകളില്‍ ഇത്തരത്തിലൊരു ടെസ്റ്റ് നടത്തുന്നത് എന്നാണ് കരുതുന്നത്. എന്നാല്‍ ഏതൊക്കെ സ്കൂട്ടറുകളാണ് ക്രാഷ് ടെസ്റ്റില്‍ ഉപയോഗിച്ചത് എന്ന് വെളിപ്പെടുത്താന്‍ എആര്‍എഐ വിസമ്മതിച്ചു. റിജിഡ് ബാരിയര്‍, സൈഡ് പോള്‍ എന്നീ ക്രാഷ് ടെസ്റ്റുകളാണ് നടത്തിയത്. ടെസ്റ്റിനായി ആക്സിലറോമീറ്ററുകളും ഹൈ സ്പീഡ് ക്യാമറയും ഉപയോഗിച്ചു എന്നും എആര്‍എഐ പറയുന്നു. സമീപകാലത്ത് നിരവധി ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് ഇവയുടെ സുരക്ഷയപ്പെറ്റി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് എആര്‍എഐ ക്രാഷ് ടെസ്റ്റ് നടത്തിയത് എന്നാണ് കരുതുന്നത്. തീ പിടുത്തങ്ങളെ തുടര്‍ന്ന് ബാറ്ററിയുടെ നിലവാരവും ബാറ്ററി മാനേജ്മെന്റ് സിസ്റ്റത്തിന്റെ നിലവാരവും ഉറപ്പ് വരുത്തണമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.