ഒറ്റമഴയിൽ പെയ്ത വെള്ളത്തിൽ മുങ്ങി തലസ്ഥാനം. സ്മാർട്ട്റോഡ് നിർമാണം നടക്കുന്ന ഇടങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. ചാല കമ്പോളത്തിലെ കടകളിൽ വെള്ളംകയറി. ഉള്ളൂർ, മുക്കോലയ്ക്കൽ, കുളത്തൂർ, കുമാരപുരം
ഉൾപ്പെടെയുള്ള വീടുകളിൽ വെള്ളംകയറി. മാസങ്ങളായി സ്മാർട്ട് റോഡ് നിർമാണം തുടരുന്ന അട്ടക്കുളങ്ങര-കിള്ളിപ്പാലം റോഡ് തോടായി. പണിപൂർത്തിയാകാത്ത ഓടകൾ നീരൊഴുക്കിന് തടസമായി. കൂടാതെ ചാലയിൽ കടകളിലേക്ക് വെള്ളംകയറിയതിനെ തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. ശ്രീവരാഹം മുക്കോലയ്ക്കൽ റോഡിലെ വീടുകളിലും കുമാരപുരത്തും കുളത്തൂരിലുമുള്ള വീടുകളിലും വെള്ളംകയറി.