ഫൈനല്‍സ് എന്ന ചിത്രത്തിനു ശേഷം പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവൃതന്‍ നിര്‍മ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. സംവിധായകന് ഷാജികൈലാസിന്റെ മകന് റുഷിന്‍ ഷാജികൈലാസ് ആദ്യമായി നായക വേഷത്തില്‍ അഭിനയിക്കുന്ന സിനിമയാണിത്. സുകുമാരക്കുറുപ്പ് എന്ന ടൈറ്റില്‍ കഥാപാത്രമായി അബു സലിം എത്തുന്നു. കാക്കിപ്പട എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സൂര്യ കൃഷ്, ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ, സുജിത് ശങ്കര്‍, എബിന് ബിനോ, ദിനേശ് പണിക്കര്‍, സിനോജ് വര്‍ഗീസ്, അജയ് നടരാജ്, സൂര്യ ക്രിഷ്, വൈഷ്ണവ് ബൈജു, പാര്‍വതി രാജന് ശങ്കരാടി, അഷറഫ് പിലായ്ക്കല്‍ തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. സംവിധായകന് ഷെബി ചൗഘട്ടിന്റെ കഥക്ക് വി ആര് ബാലഗോപാല്‍ തിരക്കഥയും സംഭാഷണവും എഴുതുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് മെജോ ജോസഫഅ സംഗീതം പകരുന്നു. വിനീത് ശ്രീനിവാസന്, അഫ്സല്, മുരളീകൃഷ്ണ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.