ഐക്കണിക്ക് ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്, ക്ലാസിക് 650 എന്ന മറ്റൊരു മോഡലിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ഈ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650, ക്ലാസിക് 350-ന്റെ കാലാതീതമായ രൂപകല്‍പ്പനയെ 648 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിന് ശക്തിയോടെ സമന്വയിപ്പിക്കും. കമ്പനി അടുത്തിടെ ‘ക്ലാസിക് 650 ട്വിന്‍’ എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്യാന്‍ അപേക്ഷിച്ചിരുന്നു. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 ട്വിനെ അതിന്റെ ചെറിയ എതിരാളിയായ ക്ലാസിക് 350-ല്‍ നിന്ന് വേറിട്ട് നിര്‍ത്താന്‍, റോയല്‍ എന്‍ഫീല്‍ഡ് അതിന്റെ പേരിനൊപ്പം ‘ട്വിന്‍’ എന്ന് ചേര്‍ക്കാന്‍ പദ്ധതിയിടുന്നു. കാഴ്ചയില്‍, ക്ലാസിക് 650 ട്വിന്‍ ക്ലാസിക് 350 ല്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കില്ല. അതേസമയം പുതിയ ബുള്ളറ്റിന്റെ ഇടതുവശത്ത് ഒരു അധിക പീഷൂട്ടര്‍ പൈപ്പ് ലഭിക്കും. എഞ്ചിന് സവിശേഷതകളെക്കുറിച്ച് പറയുമ്പോള്‍, റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റ് 650 സിസി മോഡലുകളില്‍ ഡ്യൂട്ടി ചെയ്യുന്ന അതേ ശക്തമായ 648 സിസി ആയിരിക്കും ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഈ 648 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിന് 47 ബിഎച്ച്പി കരുത്തും 52 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.