ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ടയുടെ ജനപ്രിയ മോഡലാണ് സിറ്റി. ഹോണ്ട സിറ്റിക്കും സിറ്റി ഹൈബ്രിഡിനും കമ്പനി 2024 മെയ് മാസത്തില്‍ ബമ്പര്‍ കിഴിവ് ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു. 27 കിമി മൈലേജ് നല്‍കുന്ന സിറ്റി മോഡലുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 2024 മെയ് മാസത്തില്‍ 1.15 ലക്ഷം രൂപ വരെ ലാഭിക്കാം. സിറ്റിയുടെ ഹൈബ്രിഡ് മോഡലിന് 60,000 രൂപയിലധികം കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ടോപ്പ്-സ്‌പെക്ക് ഹോണ്ട സിറ്റി ഇസെഡ് എക്‌സ് 88,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. അതേസമയം താഴ്ന്ന വേരിയന്റുകള്‍ക്ക് 78,000 രൂപ കിഴിവ് ലഭിക്കുന്നു. ചെറിയ സുരക്ഷാ ഫീച്ചറുകളോടെ ഹോണ്ട അടുത്തിടെ സിറ്റിയെ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഈ അപ്ഡേറ്റ് ചെയ്ത ലൈനപ്പില്‍ നിന്ന്, 58,000 രൂപ വരെയുള്ള ആനുകൂല്യങ്ങളോടെ വി, വിഎക്‌സ് എന്നിവ മാത്രമാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഹോണ്ട സിറ്റി എലഗന്റ് വേരിയന്റിന് 1.15 ലക്ഷം രൂപ കിഴിവ് ലഭിക്കുന്നു. 121 എച്ച്പി പവറും 145 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍, നാല് സിലിണ്ടര്‍, പെട്രോള്‍ എഞ്ചിനാണ് സിറ്റിക്ക് കരുത്തേകുന്നത്, കൂടാതെ ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. 2024 മെയ് മാസത്തില്‍ വി വേരിയന്റിന് മാത്രം 65,000 രൂപ കിഴിവ് ഹോണ്ട സിറ്റി ഹൈബ്രിഡ് വാഗ്ദാനം ചെയ്യുന്നു.