ഹൈറേഞ്ച് മേഖലയിലെ തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവർക്കും ജോലി സമയത്തില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ബാധകമായിരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ അര്ജുന് പാണ്ഡ്യന്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് മെയ് 15 വരെ ജോലിസമയത്തിൽ ക്രമീകരണം ഉൾപ്പെടുത്തി ഉത്തരവിറക്കിയിരിക്കുന്നത്. ഹൈറേഞ്ച് മേഖലകളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് മൂന്നുമണിവരെ തൊഴിലാളികൾ ജോലി ചെയ്യുന്നത് കണ്ടെത്തിയാൽ തൊഴിലുടമിക്കെതിരെ നടപടി എടുക്കും. കണ്‍സ്ട്രക്ഷന്‍, റോഡ് നിര്‍മാണം, തോട്ടം മേഖലകളില്‍ വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന ഉറപ്പാക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan