◾https://dailynewslive.in/ അമേഠിയില്‍ അല്ല; രാഹുല്‍ റായ്ബറേലിയില്‍. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മത്സരിക്കാനില്ലെന്ന് പ്രിയങ്ക വ്യക്തമാക്കിയതോടെയാണ് രാഹുല്‍ റായ്ബറേലിയിലേക്ക് നീങ്ങിയത്്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന് കിഷോറി ലാല്‍ ശര്‍മ്മയെ അമേഠിയിലും സ്ഥാനാര്‍ത്ഥിയാക്കി. രാഹുല്‍ ഗാന്ധി ഏത് സീറ്റ് നിലനിര്‍ത്തണമെന്ന് യുക്തമായ സമയത്ത് തീരുമാനിക്കുമെന്ന് എഐസിസി നേതൃത്വം പ്രതികരിച്ചു.
◾https://dailynewslive.in/ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് ഉച്ചയോടെ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍ വരണാധികാരിക്ക് മുമ്പാകെ നാമനിര്‍ദേശ പത്രിക നല്‍കിയത്. റായ്ബറേലിയിലെത്തിയ രാഹുലിന് വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.
◾
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനായി നിര്‍ദ്ദേശിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ ഹൈക്കോടതി സ്റ്റേ ചെയ്തില്ല. ഡ്രൈവിങ് പരിഷ്കരണവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി വരുന്നതുവരെ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിറക്കിയ ഹൈക്കോടതി സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളുകയായിരുന്നു. ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും ജീവനക്കാരുമടക്കം നല്കിയ നാല് ഹര്‍ജികളിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഇടക്കാല ഉത്തരവിറക്കിയത്.
◾https://dailynewslive.in/ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സംഘടനകളുടെ സംയുക്ത സമര സമിതി നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിന് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. സമര സമിതിക്കുവേണ്ടി സിഐടിയു, ഐഎന്‍ടിയുസി പ്രതിനിധികളാണ് ഗതാഗത കമ്മീഷണറുമായി ചര്‍ച്ച നടത്തിയത്. തൊഴിലാളി വര്‍ഗ സര്‍ക്കാര്‍ എന്ന നിലയില്‍ ഗണേഷ് കുമാര്‍ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും അതിന് തയ്യാറാകണമെന്നും സിഐടിയു ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ പറഞ്ഞു. മന്ത്രിയുടെ ഭാവനക്ക് ഗ്രൗണ്ട് വികസിപ്പിക്കാന്‍ പണം ചെലവഴിക്കാന്‍ സ്കൂളുകാര്‍ക്ക് കഴിയില്ലെന്നും പ്രശ്ന പരിഹാരമായില്ലെങ്കില്‍ സെക്രട്ടറിയേറ്റിലേക്ക് സമരം വ്യാപിക്കുമെന്നും അനില്‍ കുമാര്‍ പറഞ്ഞു.
◾https://dailynewslive.in/ വൈദ്യുതി ഉപയോഗത്തില്‍ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണം എന്ന നിര്‍ദ്ദേശവുമായി കെഎസ്ഇബി. അധികം ഉപഭോഗം ഉള്ള സ്ഥലങ്ങളില്‍ നിയന്ത്രണം വേണമെന്നും, പീക്ക് ടൈമില്‍ സ്വയം ഉപഭോഗം കുറക്കാന്‍ വ്യവസായ സ്ഥാപനങ്ങളോട് ആവശ്യപ്പെടുമെന്നും, ഒരു ദിവസം 150 മെഗാ വാട്ട് എങ്കിലും കുറക്കണമെന്നും കെഎസ്ഇബി മുന്നോട്ട് വെച്ച നിര്‍ദേശങ്ങളിലുണ്ട്. എങ്ങനെ എപ്പോള്‍ നിയന്ത്രണം കൊണ്ട് വരണം എന്നതില്‍ കെഎസ്ഇബി സര്‍ക്കുലര്‍ ഇറക്കിയേക്കും.
◾https://dailynewslive.in/ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണതരംഗ മാപ്പില്‍ സ്ഥാനം പിടിച്ച് കേരളവും. ആദ്യമായാണ് കേരളം ഈ മാപ്പില്‍ എത്തുന്നത്. ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ ഉഷ്ണതരംഗം അനുഭവപ്പെട്ടത് അഞ്ചുദിവസമാണ്. ഈവര്‍ഷം കേരളത്തില്‍ ഏപ്രിലില്‍ 16 ദിവസം 40 ഡിഗ്രിയോ അതിനുമുകളിലോ താപനില രേഖപ്പെടുത്തി.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ 22 കാരി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ജനിച്ച് മൂന്ന് മണിക്കുറിനൂള്ളില്‍ സമീപത്തെ ഫ്ലാറ്റിലെ താമസക്കാരിയായ അമ്മ കുഞ്ഞിനെ നടുറോഡിലേയ്ക്ക് എറിയുകയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. കൊലപാതകമാണോയെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഇന്നു രാവിലെയാണ് ഒരു ദിവസം പ്രായമായ ആണ്‍കുഞ്ഞിന്റെ മൃതദേഹം ശുചീകരണ തൊഴിലാളികളും സമീപവാസികളും കണ്ടത്. ഇതിന് ശേഷം സമീപത്തുള്ളൊരു ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിയുന്ന വീഡിയോയും സിസിടിവി ക്യാമറയില്‍ പതിഞ്ഞത് ലഭിച്ചിരുന്നു. യുവതി ബലാത്സംഗത്തിന് ഇരയായി എന്ന സംശയം അന്വേഷിക്കുന്നുവെന്നും കമ്മീഷണര്‍ വ്യക്തമാക്കി. മകള്‍ ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ക്ക് അറിയുമായിരുന്നില്ലെന്നാണ് നിഗമനം.
◾https://dailynewslive.in/ മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി പറയുന്നത് മെയ് ആറിലേക്ക് മാറ്റി. സിഎംആര്‍എല്ലിന് ഖനനത്തിന് അനുമതി നല്കിയ ഉത്തരവും സിഎംആര്‍എല്ലിന് അനുകൂലമായി തീരുമാനമെടുത്തുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയും ആലപ്പുഴ കളക്ടറുടേയും ഉത്തരവുകളും കേന്ദ്രം അനുമതി റദ്ദാക്കിയ രേഖകളുമടക്കം കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതിക്കാരനായ മാത്യു കുഴല്നാടന് എംഎല്‍എ ഇന്ന് പുതുതായി ഹാജരാക്കി.
◾https://dailynewslive.in/ ഇ പി ജയരാജനും ബി ജെ പിയും തമ്മിലുള്ള ബന്ധം തെളിവുകള്‍ സഹിതം പുറത്തു വന്നിട്ടും അദ്ദേഹത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം മുന്നണിയിലെ ഒരു ഘടകകക്ഷികള്‍ക്കുമില്ലെന്നത് അദ്ഭുതകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് വ്യക്തമാക്കി. സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കള്‍ അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് വേണ്ടി പിണറായി വിജയന് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നത് രാഷ്ട്രീയത്തിലെ അപമാനകരമായ കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ദല്ലാള്‍ നന്ദകുമാറില്‍ നിന്ന് അനില്‍ ആന്റണി പണം വാങ്ങിയെന്നും ഇക്കാര്യം 3 പേരോട് പറഞ്ഞിട്ടുണ്ടെന്നുമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്റെ ആരോപണത്തില്‍ പിജെ കുര്യന് പേരുകള്‍ പുറത്തുവിടട്ടെ എന്ന് അനില്‍ ആന്റണി പ്രതികരിച്ചു. പിജെ കുര്യനെതിരായ നിയമനടപടികള്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് തീരുമാനിക്കുമെന്ന് പറഞ്ഞ അനില്‍ ആന്റണി, ഇത് തന്നെയും അച്ഛനെയും ഉന്നമിട്ടുള്ള നീക്കമെന്നും ആരോപിച്ചു.
◾https://dailynewslive.in/ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന കോണ്‍ട്രാക്ട് കാര്യേജ് സ്വകാര്യ ബസുകള്‍ക്കെതിരെ കെ.എസ്.ആര്.ടി.സി പരാതി നല്കി. രാത്രി സര്‍വീസുകളില്‍ നിയമം ലംഘിച്ച് സ്റ്റോപ്പുകളില്‍ നിന്ന് ആളെ കയറ്റുന്നുവെന്നാണ് പരാതി. വലിയ വരുമാന നഷ്ടം ഇതിലൂടെ കെ.എസ്.ആര്.ടി.സിക്ക് ഉണ്ടാകുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
◾https://dailynewslive.in/ ഉദ്ഘാടനത്തിന് മുന്‍പെ ആക്കുളത്തെ ചില്ല് പാലത്തില്‍ പൊട്ടല്‍. കണ്ണാടിപ്പാലത്തിന്റെ മധ്യഭാഗത്ത് വിള്ളല്‍ കണ്ടെത്തിയതില്‍ ദുരൂഹത. ആരോ മനപൂര്‍വ്വം കേടുപാട് വരുത്തിയതാണെന്നാണ് നിര്‍മ്മാണ കമ്പനിയുടെ ആക്ഷേപം. സംഭവത്തില്‍ ദൂരൂഹതയാരോപിച്ച് നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന കമ്പനി് പൊലീസില്‍ പരാതി നല്കി.
◾https://dailynewslive.in/ നെയ്യാറ്റിന്‍കരയില്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചു. ഒറ്റശേഖരമംഗലം സ്വദേശി ആതിര പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ആതിര പ്രസവിച്ചത്. പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. ഷുഗര്‍ കൂടിയതാണ് മരണകാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലാണ് സംഭവം.
◾https://dailynewslive.in/ പത്തനംതിട്ട അടൂരില്‍ ഓട്ടോ ഡ്രൈവറെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കണ്ണങ്കോട് സ്വദേശി ബിനീഷാണ് മരിച്ചത്. കോ-ഓപ്പറേറ്റീവ് പാല് സൊസൈറ്റി ഗ്രൗണ്ടിലാണ് ബിനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.
◾https://dailynewslive.in/ പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ എആര്‍ ക്യാമ്പിലെ പോലീസുകാരനായ തോട്ടപ്പുളി ഒറ്റപ്പന പുതുവല്‍ കാര്‍ത്തികേയന്റെ മകന് ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹബന്ധം വേര്‍പെടുത്തിയ ശ്യാംഘോഷ് കുറേ നാളായി നീണ്ട അവധിയിലായിരുന്നു.
◾https://dailynewslive.in/ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരെ രാജഭവനിലെ താല്‍ക്കാലിക ജീവനക്കാരിയുടെ ലൈംഗിക പീഡന പരാതി. പരാതിയില്‍ പൊലീസ് നിയമോപദേശം തേടി. ഗവര്‍ണ്ണര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് തവണ ഓഫീസില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ജോലിയില്‍ വീഴ്ച വരുത്തിയതില്‍ ഗവര്‍ണര്‍ താക്കീത് നല്‍കിയതില്‍ കരാര്‍ ജീവനക്കാരി പ്രതികാരം തീര്‍ക്കുന്നു എന്നാണ് രാജ്ഭവന് നല്കുന്ന വിശദീകരണം. ജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനായിരുന്നു ഗവര്‍ണറുടെ താക്കീതെന്നും വിശദീകരണത്തില്‍ രാജ്ഭവന് വ്യക്തമാക്കി.
◾https://dailynewslive.in/ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയില്‍ കേസ് അവസാനിപ്പിച്ചതായി തെലങ്കാന പൊലീസ്. രോഹിത് വെമുല ദളിത് വിദ്യാര്‍ത്ഥി ആയിരുന്നില്ലെന്ന വാദമാണ് റിപ്പോര്‍ട്ടില്‍ പൊലീസ് ആവര്‍ത്തിക്കുന്നത്. വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് പ്രവേശനം നേടിയത് എന്നും ഇത് പുറത്ത് വരുമോ എന്ന ഭയം മൂലം ആയിരിക്കാം രോഹിത് ആത്മഹത്യ ചെയ്തത് എന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാത്രമല്ല, രോഹിത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ച വ്യക്തമായ കാരണങ്ങളോ വ്യക്തികളോ ഇല്ലെന്നുമാണ് പൊലീസിന്റെ റിപ്പോര്‍ട്ടിലെ വാദം.
◾https://dailynewslive.in/ തമിഴ്നാട്ടിലെ സേലത്തെ ദീവട്ടിപ്പട്ടിയിലെ മാരിയമ്മന്‍ ക്ഷേത്രത്തില്‍ ദളിത് വിശ്വാസികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സമാധാന ചര്‍ച്ചയ്ക്ക് പിന്നാലെ സംഘര്‍ഷം. പ്രദേശത്തെ രണ്ട് ജാതി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം തീവെപ്പിലും അക്രമത്തിലും കലാശിച്ചു. ആള്‍ക്കൂട്ടം പ്രദേശത്തെ കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾https://dailynewslive.in/ ദില്ലിയിലെ സ്കൂളുകളില്‍ വീണ്ടും വ്യാജബോംബ് ഭീഷണി. ദില്ലി പൊലീസ് കമ്മീഷണര്‍ക്കാണ് സന്ദേശം കിട്ടിയത്. സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കുട്ടിക്ക് കൗണ്‍സിലിംഗ് നല്കി വിട്ടയച്ചു. കഴിഞ്ഞ ദിവസങ്ങളിലും ദില്ലിയിലെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു.
◾https://dailynewslive.in/ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള സ്ഥലങ്ങളില്‍ ലേസര്‍ ലൈറ്റ് ഷോകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊല്‍ക്കത്ത പൊലീസ്. ലേസര്‍ ബീമുകളും ലൈറ്റുകളും കാരണം കാഴ്ച മങ്ങുന്നു എന്ന പൈലറ്റുമാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ എച്ച് ഡി രേവണ്ണയ്ക്കെതിരെ കേസ്. രേവണ്ണയുടെ മകനും ഹാസനിലെ ജെഡിഎസ് സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച കെ ആര് നഗരസ്വദേശിനിയുടെ അമ്മയെ തട്ടിക്കൊണ്ടു പോയി എന്നതാണ് കേസ്.
◾https://dailynewslive.in/ സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടെന്നും പക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റാണെന്നും പ്രസിഡന്റ് ജോ ബൈഡന്. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സുരക്ഷയും ഉറപ്പാക്കണം. ക്യാമ്പസ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ ഇസ്രായേല്‍ നയങ്ങളില്‍ മാറ്റമുണ്ടാവില്ലെന്നും ജോ ബൈഡന് വ്യക്തമാക്കി. ഇന്നലെ അമേരിക്കന്‍ സര്‍വകലാശാലകളില്‍ പലസ്തീന് അനുകൂല സമരത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു ബൈഡന്.
◾https://dailynewslive.in/ പെരും മഴയ്ക്ക് പിന്നാലെ തെക്കന്‍ ബ്രസീലിലെ ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ട് തകര്‍ന്ന് ബ്രസീലില്‍ പ്രളയം. പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. പ്രളയം പൊതു ദുരന്തം ആയി പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രസീല്‍ സര്‍ക്കാര്‍. പ്രളയത്തില്‍ നിരവധിപ്പേരെ കാണാതാവുകയും 5,257 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
◾https://dailynewslive.in/ തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) രേഖപ്പെടുത്തിയത് മുന്‍വര്‍ഷത്തേക്കാള്‍ 38.06 ശതമാനം കുതിപ്പോടെ 1,070.08 കോടി രൂപയുടെ ലാഭം. ഇത് റെക്കോഡാണ്. 2022-23ല്‍ ലാഭം 775.09 കോടി രൂപയായിരുന്നു. മൊത്തം ബിസിനസ് 1.82 ലക്ഷം കോടി രൂപയെന്ന പുതിയ ഉയരത്തിലും കഴിഞ്ഞവര്ഷമെത്തി. മൊത്തം വായ്പകള്‍ 11.56 ശതമാനം ഉയര്‍ന്ന് 80,426 കോടി രൂപയും റീറ്റെയ്ല്‍ നിക്ഷേപങ്ങള്‍ 9.07 ശതമാനം വര്‍ധിച്ച് 97,743 കോടി രൂപയായതും ഇതിന് സഹായകമായി. കാസ നിക്ഷേപങ്ങള്‍ 8.16 ശതമാനം മെച്ചപ്പെട്ട് 32,693 കോടി രൂപയുമായി. അതേസമയം, കാസ അനുപാതം 32.98 ശതമാനത്തില്‍ നിന്ന് 0.90 ശതമാനം താഴ്ന്ന് 32.08 ശതമാനത്തിലെത്തിയത് ക്ഷീണമാണ്. കഴിഞ്ഞവര്‍ഷത്തെ അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ ലാഭം മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 334 കോടി രൂപയില്‍ നിന്ന് 14 ശതമാനം കുറഞ്ഞ് 288 കോടി രൂപയായി. കഴിഞ്ഞവര്‍ഷത്തെ മൂന്നാംപാദമായ ഒക്ടോബര്‍-ഡിസംബറിലെ 305 കോടി രൂപയെ അപേക്ഷിച്ച് 6 ശതമാനം കുറവുമാണ് കഴിഞ്ഞപാദ ലാഭം. പ്രവര്‍ത്തനലാഭം 2022-23 മാര്‍ച്ചുപാദത്തിലെ 562 കോടി രൂപയില്‍ നിന്ന് 23 ശതമാനം താഴ്ന്ന് 434 കോടി രൂപയായി. മൊത്ത വരുമാനം 1,203 കോടി രൂപയില്‍ നിന്ന് ഒരു ശതമാനം ഉയര്‍ന്ന് 1,221 കോടി രൂപയായി. അറ്റ പലിശ വരുമാനം 857 കോടി രൂപയില്‍ നിന്ന് 875 കോടി രൂപയിലെത്തി; വളര്‍ച്ച രണ്ട് ശതമാനം. അറ്റ പലിശ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,302.06 കോടി രൂപയാണ്. ഇതും റെക്കോഡുയരമാണ്. കഴിഞ്ഞപാദത്തില്‍ മൊത്തം നിഷ്ക്രിയ ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 3.67 ശതമാനത്തില്‍ നിന്ന് 3.38 ശതമാനത്തിലേക്കും അറ്റ നിഷ്ക്രിയ ആസ്തി 1.86 ശതമാനത്തില്‍ നിന്ന് 1.46 ശതമാനത്തിലേക്കും താഴ്ന്നത് നേട്ടമാണ്. അതേസമയം, ലാഭക്ഷമതയുടെ അളവുകോലുകളിലൊന്നായ അറ്റ പലിശ മാര്‍ജിന്‍ 3.67 ശതമാനത്തില്‍ നിന്ന് 3.38 ശതമാനത്തിലേത്ത് താഴ്ന്നു.
◾https://dailynewslive.in/ നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വിവിധ കാരണങ്ങളാല്‍ വാട്സ്ആപ്പ് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം ഏകദേശം ഇരട്ടിയായി. മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി വാട്സ്ആപ്പിന്റെ പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021ലെ ഐടി ചട്ടം അനുസരിച്ചാണ് വ്യവസ്ഥകള്‍ ലംഘിച്ചതിന് സ്വീകരിച്ച നടപടികള്‍ പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് വാട്സ്ആപ്പ് പുറത്തുവിടുന്നത്. കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് നിലനിര്‍ത്തുന്നതിനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് വാട്സ്ആപ്പ് നടപടി സ്വീകരിച്ചത്. ജനുവരി മുതല്‍ മാര്‍ച്ച് 31 വരെയുള്ള മൂന്ന് മാസത്തിനിടെ രണ്ടുകോടിയില്‍പ്പരം അക്കൗണ്ടുകളാണ് വാട്സ്ആപ്പ് നിരോധിച്ചത്. കൃത്യമായി പറഞ്ഞാല്‍ 2,23,10,000 അക്കൗണ്ടുകളാണ് വിലക്കിയത്. ജനുവരിയില്‍ 67,28,000 അക്കൗണ്ടുകള്‍ നിരോധിച്ചപ്പോള്‍ ഫെബ്രുവരിയിലും മാര്‍ച്ചിലും ഇത് യഥാക്രമം 76,28,000, 79,54,000 എന്നിങ്ങനെയാണ്. മുന്‍ വര്‍ഷത്തെ സമാനകാലയളവില്‍ മൂന്ന് മാസത്തിനിടെ 1,22,31,306 അക്കൗണ്ടുകളാണ് നിരോധിച്ചത്. മാര്‍ച്ച് 31 വരെയുള്ള മൂന്ന് മാസത്തിനിടെ രണ്ടുകോടിയില്‍പ്പരം അക്കൗണ്ടുകളാണ് വാട്സ്ആപ്പ് നിരോധിച്ചത്.
◾https://dailynewslive.in/ ടൊവിനോ തോമസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘നടികര്‍’ തിയറ്ററുകളില്‍. സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. ലോകമെമ്പാടും ആരാധകരുള്ള ഒരു താരജീവിതത്തിന്റെ വര്‍ണശബളമായ കാഴ്ചകളും അതിന്റെ പിന്നണിയിലെ അറിയാതെ പോയ കാണാക്കാഴ്ചകളുമായാണ് ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത്. വ്യത്യസ്ത വേഷപ്പകര്‍ച്ചകളിലാണ് ടോവിനോ ചിത്രത്തില്‍ എത്തുന്നത്. ഭാവന നായികയാകുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന് ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ സിനിമയ്ക്കുണ്ട്. ധ്യാന്‍ ശ്രീനിവാസന്, അനൂപ് മേനോന്, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, സംവിധായകന് രഞ്ജിത്ത്, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, വിജയ് ബാബു, അല്‍ത്താഫ് സലിം, മണിക്കുട്ടന്, മേജര്‍ രവി, മൂര്‍, സുമിത്, നിഷാന്ത് സാഗര്‍, അഭിറാം പൊതുവാള്, ചന്ദു സലിംകുമാര്‍, ശ്രീകാന്ത് മുരളി, അര്ജുന് നന്ദകുമാര്‍, ദിവ്യ പിള്ള, ജോര്‍ഡി പൂഞ്ഞാര്‍, ദിനേശ് പ്രഭാകര്‍, അബു സലിം, ബൈജുക്കുട്ടന്‍, ഷോണ്‍ സേവ്യര്‍, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്, ചെമ്പില്‍ അശോകന്, മാലാ പാര്‍വതി, ദേവികാ ഗോപാല്‍ നായര്‍, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖില്‍ കണ്ണപ്പന്, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിന് എസ്. സോമശേഖരനാണ്.
◾https://dailynewslive.in/ സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്മാന് അവറാന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘പെരുമാനി’ മെയ് 10 ന് തിയറ്ററുകളിലെത്തും. ചിത്രീകരണവേള മുതല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ഈ സിനിമ കഥാപാത്രങ്ങളുടെ ലുക്കില്‍ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത പുലര്‍ത്തിയിരിക്കുകയാണ്. സിനിമ റിലീസിനോട് അടുക്കുന്ന അവസരത്തില്‍ മൈക്ക് അനൗണ്‍സ്മെന്റുമായി സണ്ണി വെയ്നും വിനയ് ഫോര്‍ട്ടും ലുക്ക്മാനും ജീപ്പില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായികൊണ്ടിരിക്കുന്നത്. സംവിധായകന് മജു നേതൃത്വം വഹിക്കുന്ന ഈ വിളംബര യാത്രയില്‍ ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളും കൂടെയുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങള്‍ പോലെ, ഒ വി വിജയന്റെ തസ്റാക്കിലെ മനുഷ്യരെ പോലെ പെരുമാനിയിലെ വിചിത്ര സ്വഭാവമുള്ള മനുഷ്യരുടെ ലോകമാണ് സ്ക്രീനുകളിലേക്കെത്തുന്നത്. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം പെരുമാനി എന്ന ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളുടെയും കഥയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. രാധിക രാധാകൃഷ്ണന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
◾https://dailynewslive.in/ ഫോഴ്സ് ഗൂര്‍ഖ 5 ഡോര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പുതുക്കിയ 3 ഡോര്‍ ഗൂര്‍ഖക്ക് 16.75 ലക്ഷം രൂപയും പുതിയ 5 ഡോര്‍ ഗൂര്‍ഖക്ക് 18 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. 25,000 രൂപ നല്കി ഗൂര്‍ഖ ബുക്ക് ചെയ്യാനുള്ള സൗകര്യം ഏപ്രില്‍ 29 മുതല്‍ ഫോഴ്സ് ആരംഭിച്ചിട്ടുണ്ട്. ഡീലര്‍മാര്‍ക്ക് ഗൂര്‍ഖ ഈ ആഴ്ച്ച തന്നെ അയച്ചു തുടങ്ങുമെന്നും മെയ് പകുതിയോടെ ടെസ്റ്റ് ഡ്രൈവും ബുക്ക് ചെയ്തവര്‍ക്ക് വാഹനത്തിന്റെ വിതരണവും ആരംഭിക്കുമെന്നും ഫോഴ്സ് മോട്ടോഴ്സ് അറിയിച്ചു. ഗൂര്‍ഖ ഡീസല്‍ മാനുവല്‍ മോഡലായി മാത്രമാണ് എത്തുന്നത്. സ്റ്റാന്‍ഡേഡായി 4 വീല്‍ ഡ്രൈവും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗൂര്‍ഖയുടെ 3 ഡോര്‍ 5 ഡോര്‍ മോഡലുകള്‍ക്ക് ഒരേ 2.6 ലീറ്റര്‍ മെഴ്സിഡീസ് ഡീസല്‍ എന്‍ജിനാണ് ഫോഴ്സ് നല്‍കിയിരിക്കുന്നത്. 140 എച്ച് പി കരുത്തും പരമാവധി 320എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്. ഫോഴ്സ് ഗൂര്‍ഖ ഫീച്ചറുകളുടെ കാര്യത്തില്‍ സമ്പന്നമാണ്. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും പിന്തുണക്കുന്ന 9.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പവേഡ് ഒആര്‍വിഎം, ടില്‍റ്റ് ആന്റ് ടെലസ്കോപിക് സ്റ്റിയറിങ്, പിന് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്റര്‍ എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിരയുള്ള ഫോഴ്സ് ഗൂര്‍ഖ ഇക്കാര്യത്തില്‍ ഥാറിന്റെ എന്‍ട്രി ലെവല്‍ മോഡലിനെ പിന്നിലാക്കുന്നുണ്ട്.
◾https://dailynewslive.in/ പാലക്കാട്, പട്ടാമ്പി എന്നീ സ്ഥലങ്ങളില്‍ വെറ്ററിനറി ഡോക്ടറായി പ്രവര്‍ത്തിച്ച അജയന് ഈ പ്രദേശങ്ങളോടുള്ള ഗൃഹാതുരമായ ബന്ധം, നിള എന്ന മഹാപുണ്യം എന്നിവ ഉള്ളില്ത്തട്ടുംവിധത്തില് എഴുതിവെച്ചിരിക്കുന്നു. നിളാതീരത്തെ രാത്രികളില്‍ ഒറ്റയ്ക്കിരുന്ന് വായിച്ച മഹാന്മാരായ എഴുത്തുകാരുടെ കൃതികള്‍, അവര്‍ മനസ്സിലുണ്ടാക്കിയ കഥാനുഭവങ്ങള്‍ എന്നിവയെല്ലാം അജയന് കാവ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു. താന്‍ നടന്നുചെന്ന വഴികള്‍, ആ വഴികളില്‍ പതിഞ്ഞ കാലടികള്‍, ആ അടയാളങ്ങളുടെ നെഞ്ചിടിപ്പ് പേറുന്ന പഥികര്‍, ഡോ. അജയന്റെ ഗൃഹാതുരസ്മരണകള്‍ എല്ലാം ഈ ഓര്‍മ്മക്കുറിപ്പുകളിലൂടെ വായനക്കാരായ നമ്മോട് പങ്കുവെയ്ക്കുന്നു. ‘ആരും പറയാത്ത കഥ’. ഡോ. എന്‍. അജയന് കൂടല്‍. ഗ്രീന്‍ ബുക്സ്. വില 111 രൂപ.
◾https://dailynewslive.in/ ദിവസം 4000 ചുവട് നടക്കുന്നത് അകാല മരണസാധ്യത കുറയ്ക്കുമെന്ന് പഠനം. അതേസമയം, ദിവസം 2337 ചുവട് നടക്കുന്നത് ഹൃദയസംബന്ധമായ അസുഖം മൂലമുള്ള മരണത്തെ തടുക്കും. പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ലോഡ്സിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ഇതിനുവേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 2.26 ലക്ഷം ആളുകള്‍ ഉള്‍പ്പെട്ട 17 മുന്‍ഗവേഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു. ദിവസവുമുള്ള നടത്തം ആരോഗ്യത്തെ എപ്രകാരം ബാധിക്കുമെന്നറിയാന്‍ ഏഴ് വര്‍ഷമെടുത്താണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ദിവസം കുറഞ്ഞത് 3967 ചുവട് നടക്കുന്നത് ഏതൊരു കാരണം മൂലവുമുള്ള മരണത്തെ ചെറുക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. കുറഞ്ഞത് 2337 ചുവട് നടക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ മൂലമുള്ള മരണസാധ്യത കുറയ്ക്കും. ഒരോ ദിവസവും 1000 ചുവട് കൂടുതല്‍ നടക്കുന്നത് ഏത് കാരണം മൂലവുമുള്ള മരണസാധ്യത 15 ശതമാനം കുറയ്ക്കും. അതേസമയം, ദിവസം 500 ചുവട് അധികമായി നടക്കുന്നത് ഹൃദയസംബന്ധമായ അസുഖം മൂലമുള്ള മരണസാധ്യത ഏഴ് ശതമാനം കുറയ്ക്കും. ദിവസം 5000 ചുവടുകള്‍ക്ക് താഴെയാണ് നടക്കുന്നതെങ്കില്‍ അത് മടി നിറഞ്ഞ ജീവിതശൈലിയായി കണക്കാക്കാമെന്നും പഠനം വ്യക്തമാക്കുന്നു. പ്രതിദിനം 7000-നും 13,000-നും ഇടയില്‍ ചുവട് നടക്കുന്ന ചെറുപ്പക്കാരിലാണ് ആരോഗ്യത്തില്‍ കുത്തനെയുള്ള പുരോഗതി കാണാന്‍ കഴിഞ്ഞത്. കൂടാതെ, അകാലമരണ സാധ്യതയില്‍ 42 ശതമാനം വരെ കുറവ് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, ഇതില്‍ കൂടുതല്‍ നടക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ദിവസം 20000 ചുവട് വരെയോ 14 മുതല്‍ 16 കിലോമീറ്റര്‍ വരെയോ നടക്കുന്നത് ആരോഗ്യഗുണങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പഠനം കണ്ടെത്തി.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.40, പൗണ്ട് – 104.73, യൂറോ – 89.58, സ്വിസ് ഫ്രാങ്ക് – 91.83, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.86, ബഹറിന്‍ ദിനാര്‍ – 221.24, കുവൈത്ത് ദിനാര്‍ -271.14, ഒമാനി റിയാല്‍ – 216.65, സൗദി റിയാല്‍ – 22.24, യു.എ.ഇ ദിര്‍ഹം – 22.71, ഖത്തര്‍ റിയാല്‍ – 22.91, കനേഡിയന്‍ ഡോളര്‍ – 61.01.