അനശ്വര രാജന്‍ നായികയാകുന്ന പുതിയ സിനിമയാണ് ‘മൈക്ക്’. ഓഗസ്റ്റ് 19ന് ചിത്രം തിയറ്ററുകളില്‍ എത്തും. ‘മൈക്കി’ന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ട്രെയിലറടക്കമുള്ള രസകരമായ പ്രമോഷകള്‍ മെറ്റീരയലുകളിലൂടെ പ്രക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ‘മൈക്ക്’. സംവിധായകന്‍ വിഷ്ണുശിവപ്രസാദ്. ‘മൈക്ക്’, രചന – തിരക്കഥാകൃത്ത് ആഷിഖ് അക്ബര്‍ അലി. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം സാമൂഹിക പ്രസക്തിയുള്ള കഥയാണ് പറയുന്നത്. നവാഗതന്‍ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രം സെഞ്ചുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്. രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന്‍ ചന്ദ്ര, ഡയാന ഹമീദ്, കാര്‍ത്തിക്ക് മണികണ്ഠന്‍, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.
യുപിഐ ഇടപാടുകള്‍ക്കു ചാര്‍ജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് അഭിപ്രായം തേടി ആര്‍ബിഐ. ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഡിസ്‌കഷന്‍ പേപ്പര്‍ പുറത്തിറക്കി. നിലവില്‍ ഗൂഗിള്‍ പേ, ഫോണ്‍പേ ഉള്‍പ്പെടെയുള്ളവ വഴിയുള്ള യുപിഐ ഇടപാടുകള്‍ക്ക് ഉപയോക്താവ് ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍, മൊബൈല്‍ ഫോണില്‍ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിനു (ഇമ്മിഡിയറ്റ് പേയ്മെന്റ് സര്‍വീസ്) സമാനമായതിനാല്‍ യുപിഐ ഇടപാടിനും ചാര്‍ജ് ബാധകമാണെന്ന് കണക്കാക്കാം എന്നാണ് ആര്‍ബിഐ ചൂണ്ടിക്കാണിക്കുന്നത്. തുകയുടെ തോത് അനുസരിച്ച് പല തട്ടിലുള്ള ചാര്‍ജ് നിശ്ചയിക്കുന്നതിലേക്കാണ് ആര്‍ബിഐ വിരല്‍ ചൂണ്ടുന്നത്. 800 രൂപ യുപിഐ വഴി അയയ്ക്കുമ്പോള്‍ 2 രൂപ ചെലവുണ്ടെന്നാണ് ആര്‍ബിഐയുടെ കണക്ക്. പണമിടപാട് ശൃംഖലയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിലൂടെ വരുമാനം ഉറപ്പാക്കാമെന്നും ഡിസ്‌കഷന്‍ പേപ്പറില്‍ പറയുന്നു.
ബ്രിട്ടണില്‍ പണപ്പെരുപ്പനിരക്ക് 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നനിലയില്‍. ജൂലൈയില്‍ പണപ്പെരുപ്പനിരക്ക് രണ്ടക്കം കടന്നു. 10.1 ശതമാനമാണ് ജൂലൈയിലെ പണപ്പെരുപ്പനിരക്ക്. ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നതാണ് പണപ്പെരുപ്പനിരക്ക് കൂടാന്‍ കാരണം. വരുംദിവസങ്ങളില്‍ ഇതിലും മോശം സാഹചര്യം രാജ്യം നേരിടേണ്ടി വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. പ്രകൃതി വാതകത്തിന്റെ വില ഉയരുന്നത് പണപ്പെരുപ്പനിരക്ക് ഇനിയും ഉയരാന്‍ കാരണമായേക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കി. ഒക്ടോബറില്‍ 13.3 ശതമാനമായി ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രവചനം. പ്രകൃതി വാതകത്തിന്റെ വില ഉയരുന്നത് ബ്രിട്ടണിനെ മാന്ദ്യത്തിലേക്ക് നയിച്ചേക്കാമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആശങ്ക രേഖപ്പെടുത്തി. 2023 വരെ ഇത് നീണ്ടുനില്‍ക്കാനുള്ള സാധ്യതയും ബാങ്ക് തള്ളിക്കളയുന്നില്ല. പണപ്പെരുപ്പനിരക്ക് ഉയര്‍ന്നതോടെ വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
‘കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് ‘സാറ്റര്‍ഡേ നൈറ്റ്’. പക്കാ കോമഡി എന്റര്‍ടൈനര്‍ ആയി എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍. സാനിയ ഇയ്യപ്പന്‍, സിജു വിത്സണ്‍, അജു വര്‍?ഗീസ്, നിവിന്‍ പോളി, മാളവിക, ഗ്രേസ് ആന്റണി തുടങ്ങിയവര്‍ ഒരു കാറിന് മുകളില്‍ ഇരിക്കുന്ന തരത്തിലാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. നവീന്‍ ഭാസ്‌കര്‍ ആണ് ചിത്രത്തിന്റെ രചന. പൂജാ റിലീസ് ആയി സെപ്റ്റംബര്‍ അവസാനവാരം ചിത്രം തിയറ്ററുകളില്‍ എത്തും. പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.
ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട ടൂ വീലേഴ്‌സ് അതിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആക്ടിവ 6ജി സ്‌കൂട്ടറിന്റെ പരിമിത പതിപ്പ് വരും ആഴ്ചകളില്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കയാണ. പുതിയ ഹോണ്ട ആക്ടിവ പ്രീമിയം എഡിഷന്‍ 109.5 സിസി ഫ്യുവല്‍ ഇഞ്ചക്റ്റഡ് മോട്ടോറില്‍ നിന്ന് ഊര്‍ജം നേടുന്നത് തുടരും, അത് 7,500 ആര്‍പിഎമ്മില്‍ 7.96 ബിഎച്ച്പിയും 8,000 ആര്‍പിഎമ്മില്‍ 7.79 ബിഎച്ച്പിയും നല്‍കും. ‘സൈലന്റ് സ്റ്റാര്‍ട്ട്’ സിസ്റ്റം, എക്‌സ്റ്റേണല്‍ ഫ്യൂവല്‍ ഫില്ലര്‍ ക്യാപ്, പാസ് ലൈറ്റ് സ്വിച്ച്, 12 ഇഞ്ച് ഫ്രണ്ട് വീല്‍, ടെലിസ്‌കോപ്പിക് ഫോര്‍ക്ക് സസ്പെന്‍ഷന്‍ യൂണിറ്റ് എന്നിവയും സ്‌കൂട്ടറില്‍ ഉണ്ടാകും. നിലവിലെ എല്ലാ ഫീച്ചറുകളും ഓഫറില്‍ തുടരും.
‘എം.ടി. അനുഭവങ്ങളുടെ പുസ്തക’ത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം. എം ടി യോടൊപ്പം സിനിമയും സാഹിത്യവും പിന്നിട്ട വഴികള്‍. ഇരുനൂറിലധികം അഭിമുഖങ്ങള്‍. അപൂര്‍വ സംഭാഷണങ്ങള്‍. 5 ഡോക്യുമെന്ററികള്‍. ‘അനൂപ് രാധാകൃഷ്ണന്‍’. മനോരമ ബുക്സ്. വില 702 രൂപ.
മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളെ അപേക്ഷിച്ച് കൊവിഡ് 19 പിടിപ്പെട്ട് രണ്ട് വര്‍ഷത്തിന് ശേഷം ഡിമെന്‍ഷ്യ, സൈക്യാട്രിക് അവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ദ് ലാന്‍സെറ്റ് സൈക്യാട്രി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തല്‍. 1.25 ദശലക്ഷത്തിലധികം രോഗികളുടെ ആരോഗ്യ രേഖകളുടെ പരിശോധിച്ചു. കൊവിഡ് മഹാമാരിയില്‍ നിന്ന് അതിജീവിക്കുന്നവര്‍ക്ക് ന്യൂറോളജിക്കല്‍, സൈക്യാട്രിക് അവസ്ഥകളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്നതിന്റെ തെളിവുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് 19 അതിജീവിച്ചവരില്‍ അണുബാധയ്ക്ക് ശേഷമുള്ള ആദ്യ ആറ് മാസങ്ങളില്‍ നിരവധി ന്യൂറോളജിക്കല്‍, മാനസികാരോഗ്യ അവസ്ഥകളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. രണ്ട് വര്‍ഷത്തെ കാലയളവില്‍ യുഎസില്‍ നിന്നുള്ള ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡുകളില്‍ നിന്ന് ശേഖരിച്ച 14 ന്യൂറോളജിക്കല്‍, സൈക്യാട്രിക് രോഗനിര്‍ണ്ണയങ്ങളുടെ ഡാറ്റ പഠനം വിശകലനം ചെയ്തു. മുതിര്‍ന്നവരില്‍ സാര്‍സ്‌കോവ്2 അണുബാധയ്ക്ക് ശേഷം വിഷാദരോഗം അല്ലെങ്കില്‍ ഉത്കണ്ഠ രോഗനിര്‍ണയം ഉണ്ടാകാനുള്ള സാധ്യത തുടക്കത്തില്‍ വര്‍ദ്ധിച്ചു. എന്നാല്‍ താരതമ്യേന കുറഞ്ഞ സമയത്തിന് ശേഷം മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകള്‍ പോലെ തന്നെ തിരിച്ചെത്തിയതായി പഠനം കണ്ടെത്തി. രണ്ട് വര്‍ഷത്തെ ഫോളോ-അപ്പിന്റെ അവസാനത്തില്‍ മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളെ അപേക്ഷിച്ച് മറ്റ് ചില ന്യൂറോളജിക്കല്‍, മാനസികാരോഗ്യ അവസ്ഥകള്‍ കണ്ടെത്താനുള്ള സാധ്യത കോവിഡ്19 ന് ശേഷവും കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.64, പൗണ്ട് – 95.74, യൂറോ – 80.90, സ്വിസ് ഫ്രാങ്ക് – 83.54, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.11, ബഹറിന്‍ ദിനാര്‍ – 211.26, കുവൈത്ത് ദിനാര്‍ -259.37, ഒമാനി റിയാല്‍ – 207.13, സൗദി റിയാല്‍ – 21.20, യു.എ.ഇ ദിര്‍ഹം – 21.68, ഖത്തര്‍ റിയാല്‍ – 21.87, കനേഡിയന്‍ ഡോളര്‍ – 61.60.