Screenshot 2024 02 27 20 21 14 990 com.android.chrome edit 1

ഏപ്രില്‍ 15ന് കുന്നംകുളം ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് കര്‍ശന സുരക്ഷ ക്രമീകരണങ്ങള്‍. സ്വകാര്യ ഹെലികോപ്റ്ററുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ഹാങ് ഗ്ലൈഡറുകള്‍, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്‌ട്രോണിക് കളിവസ്തുക്കള്‍, ഹെലികാം തുടങ്ങിയവ താത്കാലികമായി നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ ഉത്തരവിറക്കി.തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലും കുന്നംകുളം മുനിസിപ്പാലിറ്റി, കണ്ടണാശ്ശേരി, ചൂണ്ടല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലുo, സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായി പൊലീസിന്‍റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

മുസ്ലീം ലീ​ഗാണ് ഇന്ത്യ-പാക് വിഭജനത്തിന് കാരണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഭജനത്തിന് കാരണക്കാരായ മുസ്ലീം ലീ​ഗിന്റെ സ്റ്റാമ്പ്കോൺ​ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിൽ ഉണ്ടെന്നും മോദി പറഞ്ഞു. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.

തോമസ് ഐസക്കിന് എതിരായ ഇ ഡിയുടെ അപ്പീൽ ഹര്‍ജിയിൽ കോടതിയുടെ അടിയന്തിര ഇടപെടലില്ല. തെരഞ്ഞെടുപ്പിന് ശേഷം മസാല ബോണ്ട് കേസ് അപ്പീലിൽ വാദം കേൾക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. തെരഞ്ഞെടുപ്പിന് ശേഷം മാത്രം തോമസ് ഐസകിനെ ചോദ്യം ചെയ്താൽ മതിയെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഇഡി യുടെ ആവശ്യം. ഇഡി വിവരങ്ങൾ കോടതിക്ക് കൈമാറിയത് സീൽഡ് കവറിലാണ്. എന്നിട്ടും കവറിലെ വിവരങ്ങൾ എങ്ങനെ ചോർന്നുവെന്നും തോമസ് ഐസക് ചോദിച്ചു.

കേരളത്തിലെ ബിജെപിയുടെ താരപ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയൻ തിളങ്ങി നിൽക്കുകയാണെന്ന് എം.എം ഹസൻ. ദേശീയ തലത്തിൽ മോദിയും ബിജെപിയും വർഗീയ പ്രചാരണo നടത്തുന്നതിനേക്കാൾ പതിന്മടങ്ങ് ആണ്പിണറായി നടത്തുന്നത്. നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലേക്ക് വന്നില്ലെങ്കിലും കുഴപ്പമില്ല, അദ്ദേഹത്തിന് പറയാനുള്ളതാണ്പിണറായി വിജയൻ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും ഹസൻ അഭിപ്രായപ്പെട്ടു.

പാനൂരിൽ ബോംബ് സ്ഫോടന കേസിലെ ഗൂഡാലോചന കണ്ടെത്താൻ കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. പാനൂരിൽ ബോംബ് നിർമ്മിച്ചത് സി.പി.എം നേതാക്കളുടെ അറിവോടെയാണ്. ഗുരുതരമായ നിയമ ലംഘനം നടന്നിട്ടും, നിസാര വകുപ്പുകൾ മാത്രം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.കൊലക്കുറ്റം ചുമത്തിയിട്ടും ബോംബ് നിർമ്മാണത്തിന്പിന്നിലെ ഗൂഡാലോചനയെ കുറിച്ച്അന്വേഷിക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന് ഷാഫി പറമ്പിൽ പരാതിയിൽ പറയുന്നു.

സുരേഷ് ​ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് തൃശ്ശൂർ മേയർ എംകെ വർ​ഗീസ്. വികസനത്തിന് സാമ്പത്തികം ആരുതന്നാലും സ്വീകരിക്കുo,താനെപ്പോഴും എൽഡിഎഫിന് ഒപ്പമാണ്. ഇടതുപക്ഷത്തിന് ദോഷമായിട്ട് ഒന്നും ചെയ്യില്ലെന്നും കൂട്ടിച്ചേർത്തു.

കോൺഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടത് നേതാക്കൾ. പന്ന്യൻ രവീന്ദ്രൻ മത്സരിക്കുന്നത് എന്തിനെന്ന തരൂരിന്റെ ചോദ്യം അഹങ്കാരം നിറഞ്ഞെതെന്ന് മന്ത്രി ജിആര്‍ അനിൽ കുറ്റപ്പെടുത്തി. ശശി തരൂർ ആർഎസ്എസ് മനസ്സുള്ള കോൺഗ്രസുകാരനാണ്, വാക്കുകളിലും പ്രവർത്തിയിലും അത് പ്രകടമാണെന്നും ജിആർ അനിൽ കുറ്റപ്പെടുത്തി.

മാസപ്പടി കേസിലെ ഇഡി സമന്‍സിനെതിരെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഹൈക്കോടതിയിൽ. ഇഡി സമന്‍സിലെ തുടർനടപടി തടയണമെന്നാണ് ഹർജിയിലെ ആവശ്യം. എന്നാല്‍, അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്നാണ് ഇഡി ശശിധരന്‍ കര്‍ത്തയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

 

സംസ്ഥാനത്ത് വേനൽമഴയെത്തി. ശക്തമായ മഴയിൽ തിരുവനന്തപുരം നഗരത്തിന്‍റെ പലമേഖലയിലും ചെറിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം ജില്ലയിലെ മലയോര മേഖലയിലും മഴ കിട്ടി. തെക്കൻ കേരളത്തിൽ വരും ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കോതമം​ഗലം കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചു. മണ്ണുമാന്തി യന്ത്രം ഉപയോ​ഗിച്ച് കിണറിടിച്ച് പുറത്തെത്തിച്ച കാട്ടാനയെ വനംവകുപ്പ് സംഘം കാട്ടിലേക്ക് തുരത്തി. പതിനഞ്ച് മണിക്കൂർ നേരമാണ് ആന കിണറ്റിനുള്ളിൽ കിടന്നത്.അതേ സമയം ആനയെ മയക്കുവെടി വെച്ച് പിടികൂടാത്തതിൽ പ്രദേശത്ത് നാട്ടുകാർ പ്രതിഷേധം ഉയർത്തുന്നുണ്ട്.

വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സമാഹരിച്ചു. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നൽകും. 2006 ലാണ് മനഃപ്പൂർവ്വമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 കാരൻ മരിച്ചത്.

ഇന്ത്യക്കാരായ ജീവനക്കാരെ കോണ്‍സുലേറ്റിൽ നിന്നും പിരിച്ച് വിട്ട് കാനഡ. ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ നേരത്തെ വിദേശകാര്യമന്ത്രാലയത്തിൻ്റെ നിർദ്ദേശ പ്രകാരം തിരികെ വിളിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യക്കാരായ നിരവധി ജീവനക്കാരെ കാനഡ പിരിച്ചുവിട്ടത്. വിസയുടെ പ്രവർത്തനങ്ങള്‍ തടസ്സപ്പെടില്ലെന്നും ഇന്ത്യക്കാരെ സന്ദർശനത്തിനും പഠനത്തിനും ജോലിക്കുമെല്ലാം കാനഡയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കനേഡിയൻ അധികൃതർ പറഞ്ഞു.

ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര വിലക്ക് പ്രഖ്യാപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രണ്ട് രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണo. ഈ രണ്ട് രാജ്യങ്ങളിലും താമസിക്കുന്നവർ എംബസിയിൽ രജിസ്റ്റർ ചെയ്യണം. ഇറാൻ ഇസ്രയേൽ സംഘർഷത്തിന് സാധ്യതയേറിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ് .

2024 പാരീസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ നേതൃസ്ഥാനം ഒഴിഞ്ഞ് ബോക്‌സിങ് ഇതിഹാസം എം.സി മേരി കോം. തന്നെ ഷെഫ് ഡി മിഷന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മേരി കോം തനിക്ക് കത്തെഴുതിയതായി പി ടി ഉഷ വെളിപ്പെടുത്തി. വ്യക്തിപരമായ കാരണങ്ങളാൽ ആണ് നേതൃസ്ഥാനം ഒഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *