ഇന്ത്യയില്‍ ടൂവീലര്‍ വ്യവസായത്തില്‍ വന്‍ വളര്‍ച്ച. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ഇരുചക്രവാഹന വില്‍പ്പന 9.30 ശതമാനം കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 സാമ്പത്തിക വര്‍ഷത്തില്‍, 1,75,17,173 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയിലുടനീളം വിറ്റഴിച്ചു. ഇത് മുന്‍ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയ 1,60,27,411 യൂണിറ്റില്‍ അധികമായിരുന്നു. ഐസിഇയുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും ലഭ്യത വര്‍ധിച്ചതാണ് ഇരുചക്രവാഹനങ്ങളുടെ ചില്ലറ വില്‍പ്പന എണ്ണത്തിലെ ഈ വര്‍ധനവിന് കാരണം. അടുത്തിടെ പല ഇരുചക്രവാഹന കമ്പനികളും പുതിയ മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും പുറത്തിറക്കിയിട്ടുണ്ട്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിപണി വിഹിതം ആദ്യമായി 9.12 ശതമാനമായി ഉയര്‍ന്നു. ഫെയിം 2 സബ്സിഡി മാര്‍ച്ച് 31-ന് അവസാനിപ്പിച്ചതിനാലും ഉപഭോക്തൃ ഓഫറുകളും സബ്സിഡിയും അവസാനിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ തിരക്കുകൂട്ടിയതിനാലും ഇവി വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായും എഫ്എഡിഎ അവകാശപ്പെട്ടു. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇരുചക്ര വാഹനങ്ങള്‍ ഒമ്പത് ശതമാനം വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി, എഫ്എഡിഎ പറഞ്ഞു.