കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും അച്ഛനോട് സഹതാപം മാത്രമാണുള്ളതെന്നും അനിൽ ആന്റണി. രാജ്യവിരുദ്ധ നിലപാട് എടുക്കുന്ന ആന്‍റോയ്ക്കായി സംസാരിക്കുകയും ഗാന്ധി കുടുംബത്തിനായി നിലകൊള്ളുകയും ചെയ്യുന്ന എ കെ ആൻ്റണിയോട് സഹതാപമാണെന്നും , പത്തനംതിട്ടയില്‍ താന്‍ തന്നെ ജയിക്കുമെന്നും അനിൽ ആന്റണി കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ടയിൽ അനിൽ ആന്‍റണി തോല്‍ക്കുമെന്നും താൻ പ്രചാരണത്തിന് പോയില്ലെങ്കിലും ആന്റോ ആന്റണി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും എ കെ ആന്‍റണി പറഞ്ഞതിനെതിരെ പ്രതികരിക്കുകയായിരുന്നു അനിൽ ആന്റണി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan