കൈയ്യിൽ പണം ഇല്ലാത്തത് കൊണ്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ. ആന്ധ്രപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ആവശ്യപ്പെട്ടിരുന്നുവെന്നും ഒരാഴ്ചയോളം ആലോചിച്ച ശേഷം പണമില്ലാത്തതിനാൽ മത്സരിക്കാനില്ലെന്ന് പറഞ്ഞുവെന്നും ഒരു ടിവി ചാനൽ അഭിമുഖത്തിനിടെ കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. അതോടൊപ്പം ആന്ധ്രാ പ്രദേശിലെയും തമിഴ്നാട്ടിലെയും ജയസാധ്യത മാനദണ്ഡങ്ങളിലും തനിക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും ഏത് ജാതിയാണ് ഏത് സമുദായമാണ് എന്നതാണ് ഇവിടങ്ങളിൽ ജയസാധ്യതക്ക് അടിസ്ഥാനമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.