വെറ്റിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. പി സി ശശീന്ദ്രൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നൽകി. പുതിയ വൈസ് ചാൻസിലർ ആയ ഡോക്ടർ പി സി ശശീന്ദ്രൻ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് രാജിവെക്കുന്നു എന്നാണ് പ്രതികരിച്ചത് . സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ വിസി എം ആർ ശശീന്ദ്രനാഥിനെ മാറ്റിയ ശേഷമാണ് ഇദ്ദേഹത്തിന് ചുമതല നൽകിയത്. വെറ്റിനറി സർവകലാശാലയിലെ റിട്ടയേഡ് അധ്യാപകനായിരുന്നു പി സി ശശീന്ദ്രന്.
പ്രൊഫൈല്‍ പിക്ചര്‍ ക്യാംപയിനുമായി ആം ആദ്മി പാര്‍ട്ടി. ‘മോദി കാ സബ്സേ ബഡാ ഡര് കെജ്രിവാള്’ എന്ന് എഴുതിയിരിക്കുന്ന പ്രൊഫൈൽ പിക്ചർ ആണ് ആം ആദ്മി പാർട്ടി പ്രചരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്.മോദിയുടെ ഏറ്റവും വലിയ ഭയം കെജ്രിവാള് എന്നാണ് ഈ വരികൾ കൊണ്ട് ആം ആദ്മി പാർട്ടി അർത്ഥമാക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെയാണ് ഈ തരത്തിലുള്ള ക്യാമ്പയിൻ ആരംഭിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെ ലോക്സഭാ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ സുരേന്ദ്രൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്ആണ് പരാതി നൽകിയിരിക്കുന്നത്. മലപ്പുറത്ത് എൽഡിഎഫ് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ റാലിയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. നിയമത്തിന്റെ ബലത്തിൽ മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാൻ കഴിയില്ലെന്നും, ഹിന്ദു മുസ്ലിം വിഭജനം സൃഷ്ടിച്ച് വിദ്വേഷം വളർത്താനാണ് മുഖ്യമന്ത്രി പ്രസംഗത്തിലൂടെ ശ്രമിച്ചതെന്നും പരാതിയിൽ പറയുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത, കരുവന്നൂർ കേസുമായി ബന്ധപ്പെട്ട രേഖകൾ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത് ക്രൈം ബ്രാഞ്ച്. ഇഡി പിടിച്ചെടുത്ത ഒറിജിനൽ രേഖകൾ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണം അനിശ്ചിതമായി ഇങ്ങനെ നീട്ടിക്കൊണ്ടു പോകാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
സാബു എം ജേക്കബ് കിഴക്കമ്പലത്ത് ആരംഭിച്ച മെഡിക്കൽ സ്റ്റോര്‍ അടച്ചുപൂട്ടി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട എല്ലാ വീഡിയോയും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ നിന്നടക്കം പിൻവലിക്കാനും ജില്ലാ കളക്ടർ ഉത്തരവിട്ടു. പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷമാണ് മെഡിക്കൽ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മെഡിക്കൽ സ്റ്റോര്‍ പൂട്ടാൻ ഉത്തരവിട്ടത്.
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ ഗവർണർ വിസിക്ക് നിർദേശം നൽകി. സസ്പെൻഷൻ പിൻവലിച്ചതിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും വിസിയോട് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മകന് നീതി കിട്ടുമോ എന്ന് സംശയിക്കുന്നതായി അച്ഛൻ ജയപ്രകാശ് . കഴിഞ്ഞ മാസം 9 നാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ അതിന് ശേഷം ഒന്നുമുണ്ടായില്ല. സിബിഐ അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചതോടെ പൊലീസ് അന്വേഷണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൽ നിന്ന് ഇതുവരെ സിബിഐക്ക് ഫയൽ പോയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍. കേസ് ഫയൽ സിബിഐക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം റഫര്‍ ചെയ്യേണ്ടതായിരുന്നുവെന്നും കേസിനെ തട്ടിക്കളിക്കാൻ സമ്മതിക്കില്ലെന്നും ഉടൻ സിബിഐ അന്വേഷണം തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മണ്ഡലങ്ങളിലും സി.പി.എം, ബി.ജെ.പി. ഡീല്‍ സജീവമാണെന്നും, ഏത് ഡീല്‍ നടന്നാലും കേരളത്തില്‍ 20 ല്‍ 20 സീറ്റും നേടി യു.ഡി.എഫ്. ജയിക്കുമെന്നും കെ. മുരളീധരന്.ഇടതുപക്ഷത്തിന് ഒരു നിലപാടില്ലാത്തതുകൊണ്ടാണ് കേരളത്തില്‍ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കാണുന്നതെന്നും, രാജസ്ഥാനിലും തമിഴ്നാട്ടിലും ത്രിപുരയിലും സിപിഎം കോണ്‍ഗ്രസിനോടൊപ്പം നില്ക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് പ്രചാരണ ഫ്ളക്സില്‍ ക്ഷേത്രത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിന് തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടിഎൻ പ്രതാപൻ ആണ് പരാതി നല്‍കിയിരിക്കുന്നത്. തൃപ്രയാർ തേവരുടെ ചിത്രം ഫ്ളക്സിലുള്‍പ്പെടുത്തിയത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി കണ്ട് നടപടിയെടുക്കണമെന്നാണ് പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
യുഎഇയിലും ഖത്തറിലും എത്തി പ്രവാസികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ച് ഷാഫി പറമ്പിൽ. പരമാവധി പ്രവാസി വോട്ടുറപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. ഇതിനായി പ്രത്യേക വിമാനം ഏർപ്പാടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. വിമാന നിരക്കിലെ കൊള്ള, മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിലെ പ്രശ്നങ്ങൾ, പ്രവാസി വോട്ടവകാശം എന്നിവയെല്ലാം ഷാഫിയുടെ ഗൾഫ് സന്ദർശനത്തിൽ ചർച്ചയായി. സാമ്പത്തിക ഭദ്രതയെ ബാധിക്കാത്ത തരത്തിലാണെങ്കിൽ വോട്ട്ചെയ്യാൻ നാട്ടിലേക്ക് വരണമെന്ന്ഷാഫി പ്രവാസികളോട് അഭ്യർത്ഥിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രത്യേക സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നതിന് വേണ്ടി പണമോ, പാരിതോഷികമോ, മദ്യമോ, മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് അധികൃതർ. പരിശോധനകൾക്കായി ജില്ലയില്‍ ഫ്ളയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്.പോളിങ് കഴിയുന്നത് വരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ പോലുള്ള സാമഗ്രികള്‍ എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥർ കര്‍ശനമായ പരിശോധന നടത്തും.
മൈലപ്ര സഹകരണ ബാങ്കിന്റെ പേരില്‍ വാണിജ്യ ബാങ്കില്‍ ഉണ്ടായിരുന്ന രണ്ടു കോടിയോളം രൂപ പിന്‍വലിച്ചതിനും വിനിയോഗിച്ചതിനും രേഖയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് സെക്രട്ടറി ഷാജി ജോര്‍ജ്ജിനെ സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തു . ഭരണസമിതി അറിയാതെ തുക പിൻവലിച്ച് കണക്കിൽ വരവ് വെയ്ക്കാതെ വിനിയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി .
കോതമംഗലം കള്ളാടിന് സമീപം ചെങ്ങമനാട്ട് ഏലിയാസിൻ്റെ ഭാര്യ സാറാമ്മയെ (72) മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.ഉച്ചയ്ക്ക് ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന.ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.സ്ഥലത്ത് മഞ്ഞൾപ്പൊടി വിതറിയിട്ടുണ്ട്. സംഭവത്തിൽ കോതമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.
വാർഷിക പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനപിന്തുണ ഉറപ്പാക്കുന്ന സമഗ്ര പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് എസ്.സി.ഇ.ആര്.ടിയില്‍ കൂടിയ ആലോചനായോഗം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികാസം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലായി കോൺഗ്രസ്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിസിസികളും, സ്ഥാനാർത്ഥികളും പണം കണ്ടെത്തേണ്ടി വന്നേക്കും. യാത്രാ ചെലവുകളിലടക്കം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രധാന നേതാക്കളുടെ പ്രചാരണ പരിപാടികൾ വെട്ടിച്ചുരുക്കാനാണ് നീക്കം.അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാൻ വൈകിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ലോക്സഭാ ഇലക്ഷൻ കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം മരവിപ്പിച്ചത്.
രാഹുല്‍ ഗാന്ധിക്കെതിരെ കെ.സുരേന്ദ്രനോട് മല്‍സരിക്കാന്‍ നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് സൂചന. വയനാട്ടിൽ കെ.സുരേന്ദ്രനുവേണ്ടി ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തും.വയനാട്ടിൽ രാഹുൽ ഗാന്ധി എന്ത് ചെയ്തുവെന്നും, രാഹുൽ ടൂറിസ്റ്റ് വിസയിൽ വരുന്ന എംപിയാണ്, രാഹുലിനേക്കാൾ വയനാട്ടിലെത്തിയത് ആനയാണ് എന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.
ജെ.എന്‍ യുവില്‍ ബിഹാര്‍ സ്വദേശിയായ ധനജ്ഞയ് കുമാർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.നാലു വര്‍ഷത്തെ ഇടവേളക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട നാലു സ്ഥാനങ്ങളിലേക്കടക്കം 19 സീറ്റുകളിലേക്കാണ് എബിവിപി യെ പരാജയപ്പെടുത്തി ഇടതു സഖ്യം വിജയം നേടിയത്.