സ്വന്തം ചെയ്തികളുടെ ഫലമാണ് കെജ്രിവാൾ അനുഭവിക്കുന്നതെന്നും മദ്യത്തിനെതിരെ ശബ്ദമുയർത്തിയ ആൾ മദ്യനയം രൂപീകരിച്ചെന്നും അണ്ണാ ഹസാരെ കുറ്റപ്പെടുത്തി. കൂടാതെ കെജ്രിവാളിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കർമഫലമാണ് അരവിന്ദ് കെജ്രിവാള് ഇന്ന് അനുഭവിക്കുന്നതെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജിയും കുററപ്പെടുത്തി. ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത്തിനെതിരെ നിരുത്തരവാദപരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിച്ചവരാണ് ഇരുവരുമെന്നും, ഷീല ദീക്ഷിതിനെതിരെ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ടവർ അത് ഹാജരാക്കിയില്ലെന്നും ശർമ്മിഷ്ഠ മുഖർജി കുറ്റപ്പെടുത്തി.