അഞ്ച് ഡോര്‍ എസ്യുവിയും കോംപാക്റ്റ് എംപിവിയും ഉള്‍പ്പെടെ രണ്ട് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ എംജി മോട്ടോര്‍ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോട്ടുകള്‍ ഉണ്ട്. രണ്ട് മോഡലുകളും ഇ260 ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. വില 15 ലക്ഷം രൂപയില്‍ താഴെയായിരിക്കും. ഇന്തോനേഷ്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന വുളിംഗ് ക്ലൗഡ് എംപിവിയെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ഇലക്ട്രിക് എംപിവി. നിലവില്‍ ചൈനയില്‍ വില്പനയിലുള്ള ബയോജുന്‍ യെപ് പ്ലസ് 5-ഡോര്‍ ഇലക്ട്രിക് ക്രോസ്ഓവറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ ഇലക്ട്രിക് എസ്യുവി. പരുക്കന്‍ ഇലക്ട്രിക് എസ്യുവിയായാണ് ഇത് വിപണിയിലെത്തുക. നീലയും വെള്ളയും നിറഞ്ഞ റൂഫില്‍ വിചിത്രമായ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് എസ്യുവി വാഗ്ദാനം ചെയ്യുന്നത്. പുതിയ എംജി യെപ് പ്ലസ് 5-ഡോര്‍ ഇലക്ട്രിക് എസ്യുവി ഒറ്റ ചാര്‍ജില്‍ 401 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. ഇത് മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത വാഗ്ദാനം ചെയ്യുന്നു. മൂന്ന് ഡോര്‍ യെപ് മോഡല്‍ സൈക്കിളില്‍ 303 കിലോമീറ്റര്‍ റേഞ്ച് നല്കുന്നു. 75കിലോവാട്ട് ഉള്ള ഒരൊറ്റ ഇലക്ട്രിക് മോട്ടോറാണ് എസ്യുവിയുടെ സവിശേഷത, അത് പിന് ആക്സിലില്‍ സ്ഥാപിച്ചിരിക്കുന്നു.