കാണികളെ ആവേശത്തിലാഴ്ത്തി നരേന്ദ്രമോദിയുടെ പാലക്കാട്ടെ റോഡ് ഷോ. അഞ്ചുവിളക്കിൽ നിന്നും പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയായിരുന്നു പ്രകടനം. പ്രധാനമന്ത്രിക്കൊപ്പം NDA സ്ഥാനാർത്ഥികളും റോഡ് ഷോയിൽ പങ്കെടുത്തു.പ്രധാനമന്ത്രിയെ പ്രകാശ് ജാവദേക്കർ , ബിജെപി പാലക്കാട് ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ്, പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.30 മിനിറ്റോളം നടന്ന റോഡ് ഷോയിൽ ഏകദേശം 50,000 പേര് അണിനിരന്നുവെന്ന് ബിജെപി ജില്ലാ നേതൃത്വം അവകാശപ്പെട്ടു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan