kanam
ലോകായുക്ത വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള നേതാക്കളുമായി സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തിയേക്കും. നിയമസഭ സമ്മേളിക്കുന്ന 22 നു മുമ്പായി കൂടിക്കാഴ്ച ഉണ്ടാകും. ലോകായുക്ത നിയമത്തില്‍ ഭേദഗതി വേണമെന്ന സിപിഎമ്മിന്റെ ആവശ്യം സിപിഐ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഭേദഗതി നിര്‍ദേശങ്ങള്‍ എല്ലാം അംഗീകരിക്കാനാവില്ലെന്നാണ് സിപിഐ നേരത്തെ സ്വീകരിച്ചിരുന്ന നിലപാട്.
ലൈംഗീക പീഡന കേസുകളിലെ വിചാരണ അനന്തമായി നീളരുതെന്നും സൂക്ഷമായി കൈകാര്യം ചെയ്യണമെന്നും സുപ്രീം കോടതി. പീഡനക്കേസുകളില്‍ അതിജീവിതയുടെ വിസ്താരം അനന്തമായി നീളരുത്. സാധ്യമെങ്കില്‍ ഒരൊറ്റ സിറ്റിംഗില്‍ അതിജീവിതയുടെ വിസ്താരം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
കടയ്ക്കാവൂര്‍ പോക്സോ കേസില്‍ പിതാവ് അമ്മയ്ക്കെതിരേ പകപോക്കുകയാണെന്ന് സംശയിക്കണമെന്നു സുപ്രീം കോടതി. അമ്മയ്ക്കെതിരായ മകന്റെ പരാതിയില്‍ സംശയിക്കണം. അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ മകന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ജനകീയ പിന്തുണ നേടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ മികച്ച പദ്ധതികള്‍ നടപ്പാക്കണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ത്തിയാക്കാത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കണം. മന്ത്രിമാര്‍ ഓഫീസില്‍ മാത്രം കേന്ദ്രീകരിക്കരുത്. സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്യണം. ജനകീയ ഇടപെടല്‍ കുറയരുതെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചു. ആഭ്യന്തര വകുപ്പിനടക്കം വിമര്‍ശനം ഉണ്ടായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *