മുഹമ്മദ് കുര്‍ദിന്റെ വല്യുമ്മയാണ് റിഫ്ക്ക. കുര്‍ദിന്റെ ആദ്യ കവിതാസമാഹാരത്തിന്റെ പേരും റിഫ്ക്ക എന്നാണ്. അധിനിവേശ പലസ്തീനിലെ ജറൂസലേമില്‍ 2020ല്‍ നൂറ്റി മൂന്നാമത്തെ വയസ്സില്‍ മരിക്കുമ്പോഴും സ്വതന്ത്ര പലസ്തീന്‍ എന്ന റിഫ്ക്കയുടെ വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെടാതെ കിടന്നു. പലസ്തീന്റെ സയണിസ്റ്റ് കോളനൈസേഷനേക്കാള്‍ പ്രായമുണ്ട് റിഫ്ക്കയ്ക്ക്. പുതിയ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സെറ്റ്ലര്‍ കൊളോണിയല്‍ ശക്തി ഇസ്‌റായേല്‍ ആണ് എന്ന ചരിത്രപരമായ ശരിയുടെ അടിസ്ഥാനത്തില്‍ വേണം പലസ്തീനെതിരായ യുദ്ധത്തെ വിലയിരുത്താന്‍.മനുഷ്യ സംസ്‌കാരത്തിനു മുന്നില്‍ പലസ്തീന്‍ നിലവിളിക്കുമ്പോള്‍ ഭൂമുഖത്തു നിന്നും ഇല്ലാതാക്കപ്പെടുന്ന ഒരു ജനസൂഹത്തിന്റെ രാഷ്ട്രീയ വര്‍ത്തമാനം ആഴത്തില്‍ മനസിലാക്കാനുള്ള പരിശ്രമമാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളെ ഒന്നിപ്പിക്കുന്നത്. ‘പലസ്തീന്‍ ഇരകളുടെ ഇരകള്‍’. എഡിറ്റര്‍ – കമല്‍ റം സജീവ്. റാറ്റ് ബുക്‌സ്. വില 437 രൂപ.