രോമാഞ്ചം എന്ന ട്രെന്‍ഡ് സെറ്റര്‍ ചിത്രം ഒരുക്കിയ ജിത്തു മാധവന് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് ‘ആവേശം’. ഫഹദ് ആണ് നായകനെന്നും അന്‍വര്‍ റഷീദും നസ്രിയ നസീമുമാണ് നിര്‍മ്മാതാക്കള്‍ എന്നതും ചിത്രത്തിന് ഹൈപ്പ് ഉയര്‍ത്തിയിരിക്കുന്ന ഘടകങ്ങളാണ്. യുവനിരയിലെ ശ്രദ്ധേയ സംഗീത സംവിധായകന് സുഷിന് ശ്യാം ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഡപ്പാംകുത്ത് സ്റ്റൈലില്‍ ഒരുക്കിയിരിക്കുന്ന ഗലാട്ട എന്ന ഗാനമാണ് ഇത്. വിനായക് ശശികുമാറിന്റെ വരികളും സുഷിന് ശ്യാമിന്റെ സംഗീതവും ഒപ്പം പാല് ഡബ്ബയും സുഷിനും ചേര്‍ന്നുള്ള ആലാപനവുമായാണ് ‘ഗലാട്ട’ ഇറങ്ങിയിരിക്കുന്നത്. തമിഴ്, മലയാളം വരികളുമായെത്തിയിരിക്കുന്ന ഗലാട്ടയും സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരിക്കുകയാണ്. ചിത്രത്തില്‍ മന്‍സൂര്‍ അലി ഖാന്, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന് ജെ എസ്, റോഷന് ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.