നടനും സംവിധായകനും നിര്‍മാതാവുമായ ദിലീഷ് പോത്തന്‍ നായകനായെത്തിയ ‘മനസാ വാചാ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി. ‘കഥ പറയും’ എന്ന പേരിലൊരുങ്ങിയ ഗാനം വിജയ് യേശുദാസ് ആണ് ആലപിച്ചത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സുനില്‍ കുമാര്‍ ഈണമൊരുക്കിയിരിക്കുന്നു. നവാഗതനായ ശ്രീകുമാര്‍ പൊടിയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മനസാ വാചാ’. മജീദ് സയ്ദ് തിരക്കഥയെഴുതിയിരിക്കുന്നു. സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിച്ചത്. ഒനീല്‍ കുറുപ് സഹനിര്‍മാതാവാകുന്നു. പ്രശാന്ത് അലക്‌സാണ്ടര്‍, കിരണ്‍ കുമാര്‍, സായ് കുമാര്‍, ശ്രീജിത് രവി, അഹാന വിനേഷ്, അസിന്‍, ജംഷീന ജമല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.