195 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറായിക്കഴിഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്നും, അമിത് ഷാ ഗാന്ധിനഗറിൽ നിന്നും മത്സരിക്കും. കേരളത്തിലെ 12 സീറ്റുകളിലാണ് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തും, എം എൽ അശ്വനി കാസർഗോഡും, കൃഷ്ണകുമാർ പാലക്കാടും മത്സരിക്കും. കണ്ണൂരിൽ സി രഘുനാഥ്, ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ, പത്തനംതിട്ടയിൽ അനിൽ ആന്റണി എന്നിവരാണ് ബിജെപി സ്ഥാനാർത്ഥികൾ. സുരേഷ് ഗോപി തൃശൂരിലും, പ്രഫുൽ കൃഷ്ണൻ വടകരയിലും, വി മുരളീധരൻ ആറ്റിങ്ങലിലും മത്സരിക്കുo.കോഴിക്കോട് – എം ടി രമേശ്,മലപ്പുറം – ഡോ അബ്ദുൽ സലാം,പൊന്നാനി – നിവേദിത സുബ്രമണ്യം എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ പട്ടിക.
195 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
