ബിജെപി കേരള പദയാത്രയുടെ ഗാനം വിവാദത്തിലായതോടെ സംസ്ഥാന ഐടി സെൽ കൺവീനർ എസ്. ജയശങ്കറിനോട് വിശദീകരണം തേടി കെ. സുരേന്ദ്രൻ. ഉടൻ തന്നെ വ്യക്തമായ വിശദീകരണം രേഖാമൂലം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദമായ പോസ്റ്റർ തയ്യാറാക്കിയതും ഐ ടി സെല്ലാണ്.കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ഗാനത്തിലെ വരിയാണ് വിവാദമായത്. ‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കു കൂട്ടരേ…’ എന്നാണ് ഗാനത്തിലെ വരി. ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന ഗാനമാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത് .

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan