വയനാട് മാനന്തവാടി പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷിന്റെയും പാക്കത്തെ പോളിന്റെയും വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാവിലെ 9.30-ഓടെ അജീഷിന്‍റയും 10.15-ഓടെ പോളിന്‍റെയും വീടുകളിൽ ഗവർണർ എത്തുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആദിവാസി ബാലൻ ശരത്തിനെയും അദ്ദേഹം സന്ദർശിക്കുന്നുണ്ട്. വന്യമൃഗ ശല്യത്തിൽനിന്ന് സുരക്ഷ ആവശ്യപ്പെട്ട് നാട്ടുകാർ ഒപ്പിട്ട നിവേദനം ഗവർണർക്ക് കൈമാറി. തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തുനൽകുമെന്ന് ഗവർണർ ജനങ്ങൾക്ക് ഉറപ്പ് നൽകി.