രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘ജയ് ഗണേഷ്’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ബൈക്ക് അപകടത്തില്‍ കാലിന് സ്വാധീനം നഷ്ടമാകുന്ന യുവാവ് ആയാണ് ഉണ്ണി ചിത്രത്തില്‍ വേഷമിടുന്നത്. നടി മഹിമ നമ്പ്യാര്‍ ജയ ഗണേഷ് എന്ന കഥ വായിക്കുന്നതായാണ് ടീസര്‍ ആരംഭിക്കുന്നത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ജയ് ഗണേഷ് നിര്‍മ്മിക്കുന്നത്. ഏപ്രില്‍ 11ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം നടി ജോമോള്‍ ജയ് ഗണേഷിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ്. അശോകന്‍, രവീന്ദ്ര വിജയ്, ഹരീഷ് പേരടി, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചന്ദ്രു സെല്‍വരാജാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപാണ് എഡിറ്റര്‍. ലിജു പ്രഭാകറാണ് ഡിഐ കളറിസ്റ്റ്. ശങ്കര്‍ ശര്‍മ്മയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.