താങ്ങാവുന്നവില, ആവശ്യത്തിന് റേഞ്ച്, ക്വാളിറ്റി എന്നിങ്ങനെ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ വലിയൊരു ശതമാനം പ്രാധാന്യം നല്കുന്ന മൂല്യങ്ങളുമായി ഒരു ഇലക്ട്രിക് സ്കൂട്ടര്‍ വരുന്നു. ലെക്ട്രിക് ഇവിയുടെ എല്‍എക്സ്എസ് 2.0 ആണ് താരം. ലെക്ട്രിക് പതിനായിരത്തിലേറെ ഇലക്ട്രിക് സ്കൂട്ടറുകള് ഇന്ത്യയില്‍ വിറ്റിട്ടുണ്ട്. വിപണിയിലെ സാന്നിധ്യം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്. എല്‍എക്സ്എസ് 2.0ല്‍ 2.3കിലോവാട്ട് ബാറ്ററിയാണുള്ളത്. ഇത് 98 കിലോമീറ്റര്‍ റേഞ്ചു നല്കുന്നു. സാധാരണക്കാരുടെ ദൈനംദിന യാത്രകള്‍ക്ക് അനുയോജ്യമായ റേഞ്ചാണിത്. 1.25 ലക്ഷം കിലോമീറ്ററില്‍ കൂടുതലാണ് ഈ വാഹനത്തിന്റെ ജീവിതകാലയളവെന്നും കമ്പനി പറയുന്നു. വിലയുടെ കാര്യത്തിലും ലെക്ട്രിക് ഇവി ഞെട്ടിക്കുന്നുണ്ട്, 79,999 രൂപ. എല്‍എക്സ്എസ് 2.0യുടെ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. അടുത്തമാസം മുതല്‍ പ്രീ ബുക്കിങ് ചെയ്തവര്‍ക്ക് സ്കൂട്ടര്‍ ലഭിക്കുമെന്നും കമ്പനി അറിയിക്കുന്നു.