ലോക്സഭയില്‍ അയോധ്യയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രാണ പ്രത്ഷഠ വികസിത രാജ്യത്തേക്കുള്ള യാത്രയുടെ തുടക്കമെന്ന് അമിത് ഷാ പറഞ്ഞു. വർഷങ്ങൾ കോടതി വ്യവഹാരത്തിൽ കുടുങ്ങി കിടന്ന സ്വപ്നം മോദി സർക്കാർ യാഥാർത്ഥ്യമാക്കിയെന്നും,
ജനുവരി 22 ലെ പ്രാണപ്രതിഷ്ഠ നൂറ്റാണ്ടുകൾ ഓർമിക്കും. രാമനെ ഒഴിവാക്കി രാജ്യത്തെ കുറിച്ച് സംസാരിക്കുന്നവർ അടിമത്തത്തിന്റെ പ്രതിനിധികളാണ്. അവർക്ക് ഇനിയും രാജ്യത്തെ മനസിലായിട്ടില്ല. 1528 ൽ തുടങ്ങിയ പോരാട്ടമാണ് ജനുവരി 22 ന് പൂർത്തിയായത്, ഇത് നൂറ്റാണ്ടുകൾ ഓർമിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.