ടാറ്റ മോട്ടോഴ്സ് ഇന്ത്യയിലെ ആദ്യത്തെ സിഎന്‍ജി ഓട്ടോമാറ്റിക് കാര്‍ പുറത്തിറക്കി. സിഎന്‍ജി ടിയാഗോ, ടിഗോര്‍ എഎംടി കാറുകളാണ് ടാറ്റ പുറത്തിറക്കിയത്. 28.06 കിലോമീറ്റര്‍ മൈലേജ് തരാന്‍ കഴിയുന്നതാണ് ഈ കാറെന്ന് കമ്പനി പറയുന്നു. ടിയാഗോ, ടിഗോര്‍ എന്നിവയുടെ സിഎന്‍ജി എഎംടി മോഡലുകള്‍ മൂന്ന് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ ടിയാഗോ ഐസിഎന്‍ജി ഓട്ടോമാറ്റിക് 7.89 ലക്ഷം രൂപ പ്രാരംഭ വിലയിലും ടിഗോര്‍ ഐസിഎന്‍ജി 8.84 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലും ലഭ്യമാണ്. നിലവിലുള്ള നിറങ്ങള്‍ക്ക് പുറമേ, കമ്പനി ടിയാഗോയില്‍ രസകരമായ പുതിയ ടൊര്‍ണാഡോ ബ്ലൂ നിറവും ചേര്‍ത്തിട്ടുണ്ട്. ഗ്രാസ്ലാന്‍ഡ് ബീജ് ടിയാഗോ എന്‍ആര്‍ജിയിലും മെറ്റിയര്‍ ബ്രോണ്‍സ് ടിഗോറിലും ലഭ്യമാണ്. എന്തായാലും ടാറ്റയുടെ പുത്തന്‍ സിഎന്‍ജി മോഡലുകളുടെ വരവോടെ മാരുതി സുസുക്കിയുടെ സിഎന്‍ജി കോട്ടയില്‍ വിള്ളല്‍ വീഴുമെന്ന് ഉറപ്പായി.