കല്‍ക്കണ്ടത്തിന്റെ നനുത്ത തരികള്‍ നാവില്‍ അലിഞ്ഞുചേരുന്നതുപോലെ ഒരു സുന്ദരാനുഭവമാണ് ഈ കുട്ടിക്കഥകളുടെ വായന. രാമനാഥന്റെ നാടന്‍- പരിഷ്‌കാരി പാവകളും, അപ്പുവിന്റെ കളര്‍ കോഴിക്കുഞ്ഞുങ്ങളും, അമ്മുവിന്റെ കിങ്ങിണിയാടും, പപ്പുമാസ്റ്ററുടെ സരോജത്തത്തയും, ഉണ്ണിക്കുട്ടന്റെ മണ്ണിരകളും ഒക്കെച്ചേര്‍ത്ത് കുരുന്നു മനസ്സുകളില്‍ നല്ല പാഠങ്ങളുടെ വിത്തുവിതയ്ക്കുകയാണ് ഇവിടെ – നൂറുമേനി വിളവുനല്കുന്ന നന്മയുടെ വിത്തുകള്‍. കണ്ണിമാങ്ങ കടിച്ചും കടങ്കഥ പറഞ്ഞും കണ്ണാരം പൊത്തിക്കളിച്ചും ചെലവിട്ട ഒരു അവധിക്കാലം പോലെ ഈ രചനകള്‍ ബാലകരെ ഉത്സാഹഭരിതരാക്കും. ‘രാമനാഥന്റെ പാവകള്‍’. മിനി. പി.സി. എച്ച് &സി ബുക്‌സ്. വില 100 രൂപ.