ചിരഞ്ജീവി നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് ‘വിശ്വംഭര’. ചിരഞ്ജീവിയുടെ ഒരു ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശംഭര. സംവിധാനം വസിഷ്ഠ മല്ലിഡിയാണ്. വിശ്വംഭര എന്ന പുതിയ ചിത്രം റിലീസ് ചെയ്യുക 2025 ജനുവരി 10ന് ആകും എന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിരഞ്ജീവി സാധാരണക്കാരനായിട്ടാണ് വസിഷ്ഠയുടെ പുതിയ ചിത്രത്തില്‍ എത്തുക എന്ന് റിപ്പോര്‍ട്ടുണ്ട്. ഡോറ ബാബു എന്നായിരിക്കും ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നുമാണ് റിപ്പോര്‍ട്ട്. ഗോദാവരി ജില്ലയില്‍ നിന്നുളള ആളാണ് കഥാപാത്രം എന്നതിനാല്‍ അന്നാട്ടിലെ ഭാഷാ ശൈലിയിലായിരിക്കും ചിരഞ്ജീവി ഡോറാ ബാബുവായി സംസാരിക്കുക. എങ്ങനെയാണ് ആ സാധാരണ മനുഷ്യന്‍ ചിത്രത്തില്‍ നായകനായി മാറുന്നത് എന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന ഘടകം. അനുഷ്‌ക ഷെട്ടിയുള്‍പ്പടെ നായികയാകാന്‍ പുതിയ ചിത്രത്തിലേക്ക് പരിഗണിക്കുന്നു എന്നാണ് വിശ്വംഭരയുടെ പ്രവര്‍ത്തകരില്‍ നിന്നുള്ള സൂചന. ഐശ്വര്യ റായ്‌യുടെ പേരും ചിത്രത്തിലേക്ക് പറഞ്ഞു കേള്‍ക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.