ചലച്ചിത്രകലയിലെ എക്കാലത്തെയും മഹാപ്രതിഭകളിലൊരാളായി ജീവിതകാലത്തുതന്നെ ആദരിക്കപ്പെട്ട സത്യജിത് റായിയെക്കുറിച്ച് ബംഗാളി ഒഴികെയുള്ള ഇന്ത്യന്‍ ഭാഷകളിലെ ആദ്യകൃതിയാണ് വിജയകൃഷ്ണന്റെ ‘സത്യജിത് റായിയുടെ ലോകം.’ യൂറോപ്യന്‍ നിരൂപകരുടെ നിഗമനങ്ങളെ അന്ധമായി പിന്തുടരാതെ സ്വകീയമായ രീതിയില്‍, തികച്ചും ഭാരതീയമായൊരു കാഴ്ചപ്പാടില്‍ എഴുതപ്പെട്ട ഈ പുസ്തകം സത്യജിത് റായിയുടെ ആരാധകര്‍ക്കും ചലച്ചിത്രാസ്വാദകര്‍ക്കുമെന്നപോലെ ചലച്ചിത്രകലയുടെ വിദ്യാര്‍ത്ഥികള്‍ക്കും ഒഴിവാക്കാനാവില്ല. അനശ്വരനായ ഒരിന്ത്യന്‍ ചലച്ചിത്രകാരനുള്ള മലയാളത്തിന്റെ പ്രണാമവും കൂടിയാണ് ഈ പുസ്തകം. ‘സത്യജിത് റായിയുടെ ലോകം’. വിജയകൃഷ്ണന്‍. മാതൃഭൂമി. വില 229 രൂപ.