ശ്രുതിതരംഗം പദ്ധതിയില്‍ ലഭിച്ച എല്ലാ അപേക്ഷകള്‍ക്കും അനുമതി നല്‍കിയെന്ന് മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ ആശുപത്രികളെ ശ്രുതിതരംഗം പദ്ധതിയില്‍ എംപാനല്‍ ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു. രോഗികളോട് സൗഹൃദപരമായി ഇടപെട്ടു കൊണ്ടുള്ള ചികിത്സ ഉറപ്പാക്കാൻ മൊബൈൽ ആപ്പും വികസിപ്പിക്കും. ജില്ലാതലത്തിലുള്ള ആശുപത്രികളിൽ കൂടി പരിശീലനം നൽകാൻ കഴിയുമോ എന്ന് പരിശോധിക്കുവാനും മന്ത്രി നിർദ്ദേശം നൽകി.
പദ്ധതിയിലുള്‍പ്പെട്ട മുഴുവന്‍ കുട്ടികളുടേയും, ഉപകരണങ്ങളുടെ മെയിന്റനന്‍സ് നടത്തിയത്കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ടീം അംഗങ്ങളാണ്. ഇവരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. മറ്റ് ആശുപത്രികളും സമയബന്ധിതമായി സര്‍ജറിയും മെയിന്റനന്‍സും പ്രോസസ് അപ്ഗ്രഡേഷനും പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശം നല്കി. ശ്രവണ വൈകല്യം നേരിടുന്ന 5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതിതരംഗം.