ആം ആദ്മി പാർട്ടിയിലെ എംഎല്‍എമാരെ ബിജെപിയിലേക്ക് എത്തിക്കാന്‍ 25 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. തന്നെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അവരെ ഭീഷണിപ്പെടുത്തുകയും, അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ സീറ്റും എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തെന്ന് കെജ്രിവാള് പറഞ്ഞു. 21 എം.എൽ.എമാരുമായി ബന്ധപ്പെട്ടെന്ന് ബിജെപി അവകാശപ്പെട്ടെങ്കിലും 7 എംഎൽഎമാരെയാണ് ഇതുവരെ ബന്ധപ്പെട്ടതെന്നാണ് തങ്ങള്‍ക്ക് കിട്ടിയ വിവരമെന്നും അവരെല്ലാം ബിജെപിയുടെ ഓഫർ നിരസിച്ചെന്നും കെജ്രിവാള് വിശദീകരിച്ചു.