കണ്ടെയ്നർ റോഡിലെ മൂലമ്പള്ളി കോതാട് പാലത്തിന്റെ തൂണുകളിൽ കോൺക്രീറ്റിങ് അടക്കം അറ്റകുറ്റപണികൾ അടുത്ത ആഴ്ച മുതൽ തുടങ്ങാൻ ദേശീയപാത അതോറിറ്റിയുടെ തീരുമാനം. ഗുരുതര പ്രശ്നങ്ങൾ ഉള്ള തൂണുകളിൽ എല്ലാം എഞ്ചിനിയർമാരുടെ സാന്നിധ്യത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. തുടർന്ന് എല്ലാ തൂണുകളും ബലപ്പെടുത്തും. മൂലമ്പള്ളി കോതാട് പാലത്തിന്റെ പണി പൂർത്തിയായ ശേഷമായിരിക്കും മുളവുകാട് പാലത്തിലെ ജോലികൾ ആരംഭിക്കുന്നതെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചു.