വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവിനെ കേസിൽ കോടതി വെറുതെ വിട്ട അർജുന്റെ ബന്ധു, പാൽരാജിനെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തിരുന്നു. മകൾക്ക് നീതി ലഭിക്കുന്നതിനായുള്ള നിയമ പോരാട്ടങ്ങൾ അട്ടിമറിക്കാനാണ് തനിക്കെതിരെ കേസെടുത്തതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കേസിൽ പ്രതിയായിരുന്ന അർജുനെ വെറുതെവിട്ട കോടതി വിധിക്കെതിരെ കുടുംബം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തിങ്കളാഴ്ച്ച പരിഗണിക്കാനിരിക്കെയാണ് പിതാവിനെതിരെ കേസെടുത്തത്.