സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ കാനറ ബാങ്കിന് 3,656 കോടി രൂപയുടെ ലാഭം. ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തിലാണ് കാനറ ബാങ്ക് 3656 കോടി രൂപ അറ്റാദായം നേടിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 26.86 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. ബാങ്കിന്റെ ആഗോള ബിസിനസ് 9.87 ശമതാനം വളര്‍ച്ചയോടെ 22,13,360 കോടി രൂപയിലുമെത്തി. 9417 കോടി രൂപയാണ് അറ്റ പലിശ വരുമാനം. അറ്റപലിശ മാര്‍ജിന്‍ 3.02 ശതമാനമായും വര്‍ധിച്ചു. 9,50,430 കോടി രൂപയുടെ വായ്പകള്‍ ആകെ വിതരണം ചെയ്തു. മൊത്ത നിഷ്‌ക്രിയ ആസ്തി 4.39 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 1.32 ശതമാനമായും നില മെച്ചപ്പെടുത്തി. മൂലധന പര്യാപ്തതാ അനുപാതം 15.78 ശതമാനമാണ്.