ജയിപൂരില്‍ നടന്ന ഹീറോ വേള്‍ഡ് 2024 ഇവന്റില്‍ ഹീറോ മോട്ടോകോര്‍പ്പ് പുതിയ എക്സ്ട്രീം 125ആര് മോട്ടോര്‍സൈക്കിള്‍ ഔദ്യോഗികമായി പുറത്തിറക്കി. ഐബിഎസ്, എബിഎസ് എന്നീ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് വാഗ്ദാനം ചെയ്യുന്നത്. എക്സ്ട്രീം 125ആര് ഹോണ്ട എസ്പി 125 നെ അപേക്ഷിച്ച് വിലയില്‍ അല്‍പ്പം ഉയര്‍ന്നതാണ്. 2024 ഫെബ്രുവരി 20 മുതല്‍ എല്ലാ ഹീറോ ഡീലര്‍ഷിപ്പുകളിലും മോട്ടോര്‍സൈക്കിള്‍ ലഭ്യമാകും. പുതിയ എക്സ്ട്രീം 125ആറിന് കരുത്തേകുന്നത് 125 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ്. ഈ എഞ്ചിന് പരമാവധി 11.5 ബിഎച്ച്പി കരുത്തും 10.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എഞ്ചിന് 5-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ ഹീറോ 66 കിമി എന്ന മികച്ച ഇന്ധനക്ഷമത അവകാശപ്പെടുന്നു. ബ്ലൂ വിത്ത് സില്‍വര്‍, റെഡ് വിത്ത് ബ്ലാക്ക്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ബൈക്ക് ലഭ്യമാണ്.