ഇങ്ങനെയൊരു ആനയാകാന്‍ കഴിഞ്ഞെങ്കില്‍
വലിയ ട്രക്കിന്റെ പഞ്ചറായ വീല്‍ മാറ്റിയിടുന്നതിനിടെ ട്രക്കില്‍ നിറഞ്ഞുകിടക്കുന്ന ഓറഞ്ച് തുമ്പിക്കൊകൊണ്ടു കോരിയെടുത്തു രുചിയോടെ കഴിക്കുന്ന ആനകള്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഓറഞ്ചു തോട്ടത്തില്‍നിന്ന് ശേഖരിച്ച ഓറഞ്ച് വനമേഖലയോടു ചേര്‍ന്ന പ്രദേശത്തുകൂടി ട്രക്കില്‍ കൊണ്ടുപോകുമ്പോഴായിരുന്നു ടയര്‍ പഞ്ചറായത്. ഡ്രൈവര്‍മാര്‍ ടയര്‍ മാറ്റിയിടുന്നതിനിടെ മണം പിടിച്ച് കാട്ടാനകള്‍ എത്തി. ആനക്കൂട്ടം തുമ്പിക്കൈ കൊണ്ട് ട്രക്കില്‍നിന്നും ഓറഞ്ചുകളെടുത്ത് തിന്നുമ്പോള്‍ ഡ്രൈവര്‍മാര്‍ അതു ഗൗനിക്കാതെ ടയര്‍ മാറ്റിയിടുന്നതു വീഡിയോയില്‍ കാണാം. ഇങ്ങനെയൊരു ആനയാകാന്‍ കഴിഞ്ഞെങ്കില്‍ എന്ന കുറിപ്പോടെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വൈറലായ വീഡിയോക്ക് നിരവധി പേര്‍ രസകരമായ അനേകം കമന്റുകളും നല്‍കിയിട്ടുണ്ട്.