◾എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്കു ചോദ്യ പേപ്പര്‍ അച്ചടിക്കാന്‍ വിദ്യാര്‍ത്ഥികളില്‍നിന്നു പത്തു രൂപവീതം പിരിക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. നാലു ലക്ഷം വിദ്യാര്‍ത്ഥികളില്‍നിന്ന് 40 ലക്ഷം രൂപ ഇങ്ങനെ സമാഹരിക്കും. എസ്സി – എസ്ടി, ഒഇസി വിദ്യാര്‍ഥികള്‍ പണം അടക്കേണ്ടതില്ല. 2013 ലും ഇങ്ങനെ ഫീസ് ഈടാക്കിയിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
◾ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പകളും തദ്ദേശതെരഞ്ഞെടുപ്പും ഒന്നിച്ചാക്കാനാവില്ലെന്ന് നിയമ കമ്മീഷന്. പകരം ഒരേ വര്‍ഷം എല്ലാ വോട്ടെടുപ്പും പൂര്‍ത്തിയാക്കണമെന്ന ശുപാര്‍ശ കമ്മീഷന് നല്‍കിയേക്കും. ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പിന് പൊതുവോട്ടര്‍പട്ടിക എന്ന ശുപാര്‍ശയും നല്‍കും. ഒറ്റ ഘട്ടമായി ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളും അതേ വര്‍ഷം മറ്റൊരു ഘട്ടമായി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നടത്താമെന്നാണു ശുപാര്‍ശ.
◾ആത്മഹത്യ ചെയ്ത കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയെ അഭിഭാഷകന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വീട്ടുകാര്‍ പോലീസിനു കൈമാറിയ അമ്പതു പേജുള്ള ഡയറിക്കുറിപ്പിലാണ് ഈ വിവരങ്ങള്‍. മറ്റൊരു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ വിവരാവകാശം നല്‍കിയതിനാണ് അനീഷ്യയെ ഭീഷണിപ്പെടുത്തിയത്. ‘ഞങ്ങടെ പാര്‍ട്ടിയാണ് ഭരിക്കുന്നത്. വിവരാവകാശം പിന്‍വലിക്കണം’ എന്നായിരുന്നു ഭീഷണി. കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥന് അപമാനിച്ചെന്നു പറയുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. മാവേലിക്കര സെഷന്‍സ് കോടതി ജഡ്ജ് അജിത്ത്കുമാറിന്റെ ഭാര്യയാണ് അനീഷ്യ.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455, *www.ksfe.com*
◾ലോക്സഭ തെരഞ്ഞെടുപ്പിനു കേരളത്തിലെ അന്തിമ വോട്ടര്‍പട്ടികയില്‍ 2,70,99,326 വോട്ടര്‍മാര്‍. 5,74,175 പേരാണ് പുതിയ വോട്ടര്‍മാര്‍. 3,75,000 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്ക് ഇനിയും അവസരമുണ്ട്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
◾നിയമസഭ സമ്മേളനം വ്യാഴാഴ്ച ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. മാര്‍ച്ച് 27 വരെ 32 ദിവസമാണു സഭ സമ്മേളിക്കുക. ജനുവരി 29, 30, 31 തീയതികള്‍ ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയാണ്. ഫെബ്രുവരി അഞ്ചിനു ബജറ്റ് അവതരിപ്പിക്കും.
◾മുക്കം പോലീസ് സ്റ്റേഷന്റെ കസ്റ്റഡിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രം കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ സസ്പെന്‍ഷനിലായ എസ്ഐ ടി.ടി. നൗഷാദിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ഇയാളെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
◾
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ സ്പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കെഎംഎംഎലിന് ഇതിനായി അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഖനനം അല്ല പ്രളയം ഒഴിവാക്കാനുള്ള മണ്ണ് നീക്കമാണ് നടക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. മണ്ണു നീക്കത്തിന്റെ മറവില്‍ ഖനനം നടക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ ഹര്‍ജി എത്തിയത്.
◾കാസര്‍കോട് കരിന്തളം ഗവണ്മെന്റ് കോളജിലെ വ്യാജരേഖ കേസില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യക്കെതിരേ നീലേശ്വരം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അധ്യാപക നിയമനത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് സമര്‍പ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.
◾മുത്തങ്ങ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ പേരില്‍ സ്മാരകം നിര്‍മിക്കാന്‍ പ്രസീത അഴീക്കോട് ഫണ്ട് പിരിച്ചു തട്ടിപ്പു നടത്തിയെന്ന ആരോപണവുമായി സി.കെ ജാനുവും ഗീതാനന്ദനും. മുസ്ലിം ലീഗ് നേതാക്കളില്‍ നിന്നടക്കം പ്രസീത പണം വാങ്ങിയെന്ന് ഇരുവരും ആരോപിച്ചു. എന്നാല്‍ ഒരു ട്രസ്റ്റിനു കീഴിലാണ് സ്മാരക നിര്‍മാണമെന്നും ജാനുവിനും ഗീതാനന്ദനും പിന്നില്‍ ബിജെപിയാണെന്നും പ്രസീത പ്രതികരിച്ചു.
◾
◾ഒറ്റപ്പാലം ചിനക്കത്തൂര്‍ പൂരം എഴുന്നള്ളിപ്പില്‍ ശബ്ദ മലിനീകരണമുണ്ടാക്കുന്ന ഡി.ജെ., നാസിക് ഡോള്‍ തുടങ്ങിയവ പോലീസ് നിരോധിച്ചു. അടുത്തമാസം 24, 25 തിയതികളിലാണ് ചിനക്കത്തൂര്‍ പൂരം.
◾കോയമ്പത്തൂരില്‍ നാലു മാസം പ്രായമുള്ള കുട്ടിയെ ബസില്‍ ഉപേക്ഷിച്ച് അമ്മ. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസില്‍ മറ്റൊരാളെ ഏല്പിച്ച് ഇറങ്ങിപ്പോയത്. ആശുപത്രിയിലേക്കു മാറ്റിയ കുഞ്ഞിനെ തേടിയെത്തിയ തൃശൂര്‍ സ്വദേശിയായ അച്ഛന് കുഞ്ഞിനെ ഏറ്റുവാങ്ങി.
◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ആസാമിന്റെ തലസ്ഥാന നഗരമായ ഗോഹട്ടിയിലേക്കു പ്രവേശിക്കുന്നതിനു മുമ്പേ പോലീസ് തടഞ്ഞു. പോലീസിന്റെ ബാരിക്കേഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കിയതോടെ പോലീസ് ലാത്തിച്ചാര്‍ജു നടത്തി. രാഹുല്‍ഗാന്ധി ബസിനു മുകളില്‍ കയറിനിന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ ഏറ്റവും വലിയ അഴിമതിക്കാരനാണെന്നു പ്രസംഗിച്ചു. ബിഹാറില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യാത്രയില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
◾അയോധ്യ യാത്രയുമായി ബിജെപിയുടെ സംസ്ഥാന കമ്മിറ്റികള്‍. രാമക്ഷേത്ര ദര്‍ശനത്തിനായി യാത്രാസംഘങ്ങളെ രംഗത്തിറക്കുകയാണ് വിവിധ സംസ്ഥാനങ്ങളിലെ ബിജെപി കമ്മിറ്റികള്‍. ഈ മാസം 25 മുതല്‍ മാര്‍ച്ച് 25 വരെ ദിവസവും അരലക്ഷം പേരെ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിക്കാനാണ് പരിപാടി.
◾യൂട്യൂബ് ലൈവ് സ്ട്രീമിംഗില് ആഗോള റെക്കോര്‍ഡുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചാനല്‍. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ ലൈവ് ഏകദേശം ഒരു കോടി 90 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
◾മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ അപ്പീലുമായി ഡല്‍ഹി ഹൈക്കോടതിയില്‍. പ്രതികളുടെ ഹര്‍ജി പരിഗണിച്ച കോടതി ഡല്‍ഹി പൊലീസിന് നോട്ടീസയച്ചു. ജീവപര്യന്തം തടവുശിക്ഷയും പിഴയുമാണു പ്രതികള്‍ക്കു വിധിച്ചത്. താന്‍ പതിനാല് വര്‍ഷവും ഒമ്പതു മാസവുമായി ജയിലിലാണെന്ന് ഒന്നാം പ്രതി രവി കപൂര്‍ കോടതിയില്‍ പറഞ്ഞു.
◾ധനുഷ്ടകോടിയില്നിന്ന് ഇന്ത്യയെയും ശ്രീലങ്കയേയും ബന്ധിപ്പിക്കുന്ന 23 കിലോമീറ്റര്‍ നീളമുള്ള കടല്പാലം നിര്‍മിക്കാനുള്ള സാധ്യതാ പഠനവുമായി കേന്ദ്ര സര്‍ക്കാര്‍. ശ്രീലങ്കയിലെ തലൈമന്നാറുമായി ബന്ധിപ്പിക്കുന്ന പാലത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണു പുരോഗമിക്കുന്നത്. ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
◾വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന പെര്‍മിറ്റുകള്‍ മൂന്നിലൊന്നാക്കി വെട്ടിക്കുറയ്ക്കുമെന്നു കാനഡ. ഈ വര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 35 ശതമാനം പരിമിതപ്പെടുത്തുമെന്ന് കാനഡയിലെ കുടിയേറ്റ മന്ത്രി പ്രഖ്യാപിച്ചു.
◾യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കെതിരെ അമേരിക്കയും ബ്രിട്ടനും സംയുക്തമായി വ്യോമാക്രമണങ്ങള്‍ നടത്തി. എട്ടു കേന്ദ്രങ്ങളാണു തകര്‍ത്തത്. ചെങ്കടലില്‍ ചരക്കു കപ്പലുകളെ ആക്രമിക്കുന്ന ഇറാന് പിന്തുണയുള്ള ഹൂതികള്ക്കെതിരേയാണ് ആക്രമണം.
◾പറന്നുയരാന്‍ തയ്യാറായ വിമാനത്തിന്റെ ചിറകുകളില്‍ ഏതാനും ബോള്‍ട്ടുകള്‍ ഇളകിപ്പോയിട്ടുണ്ടെന്ന് കണ്ട വിമാനത്തിലെ യാത്രക്കാരന് വിളിച്ചു പറഞ്ഞതിനെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ വിമാന സര്‍വീസ് റദ്ദാക്കി. ന്യുയോര്‍ക്കിലേക്ക് പറക്കേണ്ടിയിരുന്ന വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ലൈന്‍സിന്റെ വിമാനമാണ് സര്‍വീസ് റദ്ദാക്കിയത്.
◾ഹോങ്കോങ്ങിനെ പിന്തള്ളി ലോകത്തെ നാലാമത്തെ വലിയ ഓഹരി വിപണിയായി ഇന്ത്യ. ഇന്ത്യന്‍ ഓഹരി വിപണിയിലെ ഓഹരികളുടെ മൊത്തം മൂല്യം 4.33 ലക്ഷം കോടി ഡോളറായി ഉയര്‍ന്നതോടെയാണ് ഹോങ്കോങ്ങിനെ മറികടന്നതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 4.29 ലക്ഷം കോടി ഡോളറാണ് ഹോങ്കോങ് സ്റ്റോക്ക് മാര്‍ക്കറ്റിലെ ഓഹരികളുടെ മൊത്തം മൂല്യം. തിങ്കളാഴ്ച വരെയുള്ള ഓഹരി വിപണി കണക്കിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. 2023 ഡിസംബര്‍ അഞ്ചിനാണ് ഇന്ത്യന്‍ ഓഹരികളുടെ മൊത്തം മൂല്യം നാലുലക്ഷം കോടി ഡോളര്‍ കടന്നത്. അടുത്തിടെയായി ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായി റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ച് മുന്നേറുകയാണ്. ഇതാണ് ഓഹരിമൂല്യത്തില്‍ പ്രതിഫലിച്ചത്. നാലുവര്‍ഷത്തിനിടെയാണ് മൊത്തം ഓഹരിമൂല്യത്തിന്റെയും പകുതിയും വന്നുചേര്‍ന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അമേരിക്ക, ചൈന, ജപ്പാന് എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള മറ്റു മൂന്ന് ഓഹരി വിപണികള്‍. കഴിഞ്ഞ 12 മാസം ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് നിക്ഷേപം ഒഴുകുകയായിരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023ല്‍ വലിയ തോതിലാണ് കമ്പനികള്‍ ലാഭവിഹിതം നല്‍കിയത്. 2023ല്‍ മാത്രം സെന്‍സെക്സും നിഫ്റ്റിയും 18 ശതമാനത്തിന്റെ നേട്ടമാണ് ഉണ്ടാക്കിയത്. 2022ല്‍ നാലുശതമാനം മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ നേട്ടം.
◾78 ശതമാനം ഇന്ത്യക്കാരും ഓണ്‍ലൈന്‍ വിഡിയോ പരിപാടികള്‍ ടിവിയിലൂടെ കാണുന്നതിന് മുന്‍ഗണന നല്‍കുന്നവരെന്ന് സര്‍വേഫലം. ഇന്ത്യക്കാര്‍ എങ്ങനെ ടിവി കാണാന്‍ ഇഷ്ടപ്പെടുന്നുവെന്നുവെന്ന സമീപകാല പഠനത്തില്‍ സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലെറ്റുകള്, ലാപ്ടോപ്പുകള് എന്നിവയെ അപേക്ഷിച്ച് സ്ട്രീമിംഗ് സ്റ്റിക്കുകള്‍, സ്മാര്‍ട്ട് ടിവികള്‍, സെറ്റ്-ടോപ്പ് ബോക്സുകള്‍ എന്നിവയിലൂടെ ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് ചെയ്യുന്നതിനാണ് താല്‍പ്പര്യമെന്ന് പറയുന്നു. ടിവി സ്ട്രീമിങ് ട്രെന്‍ഡുകളെക്കുറിച്ച് നീല്‍സെന്‍ഐക്യു നടത്തിയ പഠനത്തിലാണ് 78 ശതമാനം പേരും ടിവിയിലൂടെയുള്ള ഓണ്‍ലൈന്‍ സ്ട്രീമിങ്ങിനെ അനുകൂലിച്ചത്. ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങി 12 പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ 25-45 വയസ് പ്രായത്തിനിടെയുള്ള 800 പേരാണ് പ്രതികരിച്ചത്. ഏകദേശം 66 ശതമാനം പേര് വാരാന്ത്യങ്ങളില്‍ ഏകദേശം അഞ്ച് മണിക്കൂറോളം ഓണ്‍ലൈന്‍ സ്ട്രീമിങ്ങിന് ചെലവഴിക്കുന്നുണ്ട്. പ്രവൃത്തി ദിവസങ്ങളില്‍ ഇത് മൂന്ന് മണിക്കൂറില്‍ താഴെയാണ്. 97 ശതമാനം പേരും അത്താഴ സമയത്ത് ടിവിയില്‍ ഓണ്‍ലൈന്‍ സ്ട്രീമിങ്ങിനാണ് താല്പര്യപ്പെടുന്നത്. 74 ശതമാനം പേര് കുടുംബത്തോടൊപ്പം ഓണ്‍ലൈന്‍ ഷോകള്‍ ആസ്വദിക്കുന്നു. സ്പോര്‍ട്സ്, ത്രില്ലര്‍, റൊമാന്‍സ്, ഹൊറര്‍, ഇന്റര്‍നാഷണല്‍ ഷോകള്‍, വാര്‍ത്തകള്‍ എന്നിവയെ അപേക്ഷിച്ച് കോമഡി പരിപാടികള്‍ക്കാണ് കാഴ്ചക്കാരേറെയെന്നും പഠനത്തില്‍ പറയുന്നു. ലോകത്ത് എവിടെയിരുന്നും വിഡിയോകള്‍ കാണാന്‍ സാധിക്കുന്നത് തന്നെയാണ് കൂടുതല്‍ പേരെയും ഓണ്‍ലൈന്‍ സ്ട്രീമിങ്ങിന് ടിവി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും പഠനം പറയുന്നു.
◾കങ്കണ റണൗട് സംവിധായകയായും നായികയായും എത്തുന്ന ചിത്രമാണ് ‘എമര്‍ജന്‍സി’. പല കാരണങ്ങളാല്‍ വൈകിയ കങ്കണ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂണ്‍ 14ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ഇന്ദിരാ ഗാന്ധിയായാണ് കങ്കണ ചിത്രത്തില്‍ വേഷമിടുന്നത്. സഞ്ജയ് ഗാന്ധിയിയായി മലയാളത്തിലെ യുവ താരം വൈശാഖ് നായരും വേഷമിടുന്നു. ഛായാഗ്രാഹണം ടെറ്റ്സുവോ നഗാത്തയാണ്. റിതേഷ് ഷാ കങ്കണയുടെ ചിത്രത്തിന്റെ തിരക്കഥ എഴുതുമ്പോള്‍ തന്വി കേസരി പശുമാര്‍ഥിയാണ് ‘എമര്‍ജന്‍സി’യുടെ അഡിഷണല്‍ ഡയലോഗ്സ് ഒരുക്കിയിരിക്കുന്നത്. ആദ്യമായി കങ്കണ റണൗട് സ്വതന്ത്ര സംവിധായികയാകുന്ന പ്രൊജക്റ്റ് കൂടെയാണ് ‘എമര്‍ജന്‍സി’. മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കങ്കണ റണൗടിന്റെ രണ്ടാമത് സംവിധാന സംരംഭമാണ് ഇത്. നായികയായ കങ്കണ റണൗട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ ‘മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി’യായിരുന്നു നടി സംവിധാനം ചെയ്ത ആദ്യ ചിത്രം. ഇത് കൃഷ് ജഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്തത് എന്നതിനാല്‍ ‘എമര്‍ജന്‍സി’യാണ് നടിയുടെ ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. പേരു സൂചിപ്പിക്കുന്ന അടിയന്തരാവസ്ഥ പ്രമേയമാക്കിയുള്ള ചിത്രമാണ് എമര്‍ജന്‍സി.
◾കിസ്മത്ത്, തൊട്ടപ്പന് എന്നീ സിനിമകള്‍ക്കു ശേഷം ഷാനവാസ് കെ. ബാവക്കുട്ടി ഒരുക്കുന്ന ‘ഒരു കട്ടില് ഒരു മുറി’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയില്‍ ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷമ്മി തിലകന്, വിജയരാഘവന്, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, ജനാര്ദ്ദനന്, ഗണപതി, സ്വതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാര്‍ പ്രഭാകരന്, ഹരിശങ്കര്‍, രാജീവ് വി തോമസ്, ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജന്‍ കോഴിക്കോട് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങള്‍ ആയി എത്തുന്നു. സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന് ഫിലിംസ് എന്നീ ബാനറുകളില്‍ സപ്ത തരംഗ് ക്രിയേഷന്‍സ്, സമീര്‍ ചെമ്പയില്‍, രഘുനാഥ് പാലേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രഘുനാഥ് പലേരിയും അന്‍വര്‍ അലിയും ചേര്‍ന്നാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.
◾രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡായ ആതര്‍ എനര്‍ജി തങ്ങളുടെ വരാനിരിക്കുന്ന ഫാമിലി സ്കൂട്ടറിന്റെ പേര് ‘റിസ്റ്റ’ എന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഏപ്രിലില്‍ നടക്കാന്‍ സാധ്യതയുള്ള 2024 ഏഥര്‍ കമ്മ്യൂണിറ്റി ഡേയില്‍ വരാനിരിക്കുന്ന സ്കൂട്ടര്‍ ആതര്‍ അനാച്ഛാദനം ചെയ്യും. 2024 മധ്യത്തോടെ സ്കൂട്ടര്‍ വിപണിയിലെത്തും. സ്കൂട്ടറിന് കൂടുതല്‍ കംഫര്‍ട്ട് ഫീച്ചറും റൈഡര്‍മാരുടെ സുരക്ഷയ്ക്ക് ഊന്നല്‍ നല്കുന്നതുമാണ്. ഇത് ‘ഇന്‍ഡസ്ട്രി-ഫസ്റ്റ്’ ഫീച്ചറുകളാല്‍ നിറഞ്ഞതായിരിക്കും. 450 സീരീസ് ഇ-സ്കൂട്ടറുകളേക്കാള് വലുതായി ഇത് കാണപ്പെടുന്നു, കൂടാതെ 450 മോഡലുകളില്‍ കാണുന്ന ലംബമായിട്ടുള്ള ഹെഡ്ലൈറ്റില് നിന്ന് വ്യത്യസ്തമായി, മെലിഞ്ഞ ഫ്രണ്ട്-എന്‍ഡ്, തിരശ്ചീന ലൈറ്റിംഗ് എന്നിവയുണ്ട്. നിലവില്‍, 450 ലൈനപ്പിന് രണ്ട് ബാറ്ററി ഓപ്ഷനുകളുണ്ട് – 2.9 കിലോവാട്ട്അവര്‍ പായ്ക്ക് (450എസ്, 450എക്സ് എന്നിവയില്‍), 3.7 കിലോവാട്ട്അവര്‍ പായ്ക്ക് (450എക്സില്‍ മാത്രം). 2.9 കിലോവാട്ട്അവര്‍ പാക്കും 3.7 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ഓപ്ഷനുകളും ആതര്‍ റിസ്റ്റ വാഗ്ദാനം ചെയ്യാവുന്നതാണ്. എന്നാല്‍ സ്കൂട്ടറിന്റെ വില കുറയ്ക്കാന്‍ കമ്പനി ഇതിലും ചെറിയ ബാറ്ററി വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
◾നാടോടി ജനതയായ ജിപ്സികളുടെ ജീവിതംപോലെ വിചിത്രവും പുതുമയാര്‍ന്നതുമായ നാടോടിക്കഥകളുടെ സമാഹാരം. വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്ന ജിപ്സികളുടെയിടയില് പ്രചാരത്തിലുള്ള ഈ കഥകള്‍ അവരുടെ തനതായ വിശ്വാസങ്ങളും ആചാരങ്ങളും ഐതിഹ്യങ്ങളുംകൊണ്ടു സമ്പന്നമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നാടോടിക്കഥകള്‍. ‘ജിപ്സി നാടോടിക്കഥകള്‍’. പുനരാഖ്യാനം – അക്ഷര അഗസ്റ്റിന്. മാതൃഭൂമി. വില 136 രൂപ.
◾പല്ലുകളുടെ ആരോഗ്യം നില നിര്‍ത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്. എപ്പോഴൊക്കെ ബ്രഷ് ചെയ്യണം എന്നറിയുന്നത് അനിവാര്യമാണ്. ബ്രഷ് ചെയ്യാന്‍ പാടില്ലാത്ത മൂന്ന് സാഹചര്യങ്ങളുണ്ട്. അവ എന്താണെന്ന് നോക്കാം. ഭക്ഷണം കഴിച്ച ശേഷം ബ്രഷ് ചെയ്യരുത്. ഭക്ഷണം കഴിക്കുന്ന വഴി വായ അസിഡിറ്റിക്ക് കാരണമാകുന്നു, ഇത് പല്ലിന്റെ ഇനാമലിനെ ദുര്‍ബലമാക്കുന്നു. അപകടസാധ്യതയുള്ള ഈ സമയത്തു നിങ്ങള്‍ ബ്രഷ് ചെയ്യുകയാണെങ്കില്‍, കൂടുതല്‍ ധാതുവല്‍ക്കരണം വഴി പല്ലിന് നാശം സംഭവിക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ച് കുറഞ്ഞത് 30 മുതല്‍ 60 മിനിറ്റ് വരെ കാത്തിരിക്കണം. ഉമിനീര് ആസിഡുകളെ നിര്‍വീര്യമാക്കാനും വായയെ അതിന്റെ സാധാരണ പിഎച്ച് നിലയിലേക്ക് തിരികെ കൊണ്ടുവരാനും ഇതുവഴി സാധിക്കും. ഛര്‍ദ്ദിച്ച ഉടന്‍ തന്നെ ബ്രഷ് ചെയ്യുന്നത് ഒഴിവാക്കണം. ഛര്‍ദ്ദിക്കുന്ന വഴി പല്ലുകകളില് വളരെ വിനാശകാരിയായ ആമാശയത്തിലെ ആസിഡുകള്‍ എത്തുന്നു. ബ്രഷ് ചെയ്യുന്നത് വഴി ഈ ആസിഡുകള്‍ വായയ്ക്ക് ചുറ്റും വ്യാപിക്കുകയും ഇനാമല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഛര്‍ദ്ദിക്ക് ശേഷം 30 മിനിറ്റെങ്കിലും വായയുടെ പി.എച്ച് സ്ഥിരമായെന്ന് ഉറപ്പാക്കുക. കാപ്പി കുടിച്ച ശേഷം ബ്രഷ് ചെയ്യരുത്. കാപ്പി കുടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കാപ്പി വായയുടെ പിഎച്ച് അളവ് കുറയ്ക്കുകയും അസിഡിറ്റി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് ബ്രഷ് ചെയ്യുന്നത് പല്ലിന്റെ ഇനാമലിന് കേടുപാടുകള്‍ വരുത്തും. കാപ്പി കുടിച്ചതിന് ശേഷം വെള്ളം ഉപയോഗിച്ച് വായ കഴുകാനും ബ്രഷ് ചെയ്യുന്നതിന് മുമ്പ് ഏകദേശം 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ കാത്തിരിക്കുകയും ചെയ്യുക, ഇത് ആസിഡ് പടരുന്നത് തടയാനും ഇനാമലിന് ദോഷം വരാതിരിക്കാനും സഹായിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.10, പൗണ്ട് – 105.84, യൂറോ – 90.61, സ്വിസ് ഫ്രാങ്ക് – 95.82, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.81, ബഹറിന്‍ ദിനാര്‍ – 220.50, കുവൈത്ത് ദിനാര്‍ -270.17, ഒമാനി റിയാല്‍ – 215.87, സൗദി റിയാല്‍ – 22.16, യു.എ.ഇ ദിര്‍ഹം – 22.63, ഖത്തര്‍ റിയാല്‍ – 22.83, കനേഡിയന്‍ ഡോളര്‍ – 61.68.