മഹാരാജാസ് കോളജ് നാളെമുതല്‍ തുറക്കുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. കോളജ് തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗവും ചേര്‍ന്നിരുന്നു. ക്യാപസില്‍ കഴിഞ്ഞ ദിവസങ്ങളിലായി നിലനിൽക്കുന്ന വിദ്യാർഥി സംഘർഷത്തിന്റെ തുടർച്ചയായി എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അബ്ദുൾ നാസറിന് കുത്തേറ്റിരുന്നു. സംഘർഷത്തിന് പിന്നാലെ അടിയന്തരമായി ചേർന്ന ഗവേണിംഗ് കൗൺസിൽ യോഗമാണ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനമെടുത്തത്. എന്നാൽ ചർച്ചയെ തുടർന്ന് വൈകീട്ട് ആറുമണിക്ക് തന്നെ കോളജ് ഗേറ്റ് അടയ്ക്കുമെന്നും, തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഉടന്‍ നല്‍കുമെന്നും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അറിയിച്ചു.