ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണത്തിൽ പ്രതി അറസ്റ്റിൽ. എറണാകുളം സ്വദേശിയായ ഉണ്ണികൃഷ്ണനെ പൂജപ്പുര പൊലീസാണ് അറസ്റ്റ് ചെയ്തത്. ഫോൺ വിളിച്ച് അസഭ്യം പറഞ്ഞു സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചു എന്നീ കാര്യങ്ങൾക്കാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള കെ.എസ് ചിത്രയുടെ പ്രതികരണത്തിന് പിന്നാലെ ഗായകൻ സൂരജ് സന്തോഷ് വിമർശനവുമായി രംഗത്ത് വന്നിരുന്നു. തുടർന്ന് സൂരജ് സന്തോഷിനെതിരെ വ്യാപക സൈബർ ആക്രമണമാണ് നടന്നത്.